കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

Published : Jun 11, 2020, 07:49 PM IST
കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

Synopsis

10 വര്‍ഷമായി ദമ്മാമിലെ പ്രമുഖ കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പ് ശ്വാസ തടസ്സവും ചുമയും കഠിനമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

റിയാദ്: കൊവിഡ് ബാധിച്ച് മലയാളി ദമ്മാമില്‍ മരിച്ചു. കൊല്ലം കൊട്ടിയം കണ്ണനല്ലൂര്‍ തൃക്കോവില്‍ വട്ടം സ്വദേശി കടപ്പുരയിടം ശരീഫ് മീരാസാഹിബ് (46) ആണ് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ മരിച്ചത്.

10 വര്‍ഷമായി ദമ്മാമിലെ പ്രമുഖ കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പ് ശ്വാസ തടസ്സവും ചുമയും കഠിനമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തിലായിരിക്കെ ന്യുമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്  വെന്റിലെറ്ററിലേക്ക് മാറ്റിയിരുന്നു. കൊവിഡ് പരിശോധനയില്‍ പോസിറ്റീവാണെനന് സ്ഥിരീകരിച്ചിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ നാസില. മക്കള്‍: സൈദാലി, ഷഹന, ഫാരിസ്. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഇഖ്ബാല്‍ ആനമാങ്ങാടിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

പ്രവാസി തൊഴിലാളിയെ മര്‍ദ്ദിക്കുകയും പരിഹസിക്കുകയും ചെയ്ത സൗദി പൗരന്‍ അറസ്റ്റില്‍
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ