
റിയാദ്: മലയാളി യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം താനൂർ പനങ്ങാട്ടൂർ സ്വദേശി ഫിറോസ് മുസ്ലിയാരകത്ത് (37) ആണ് താമസസ്ഥലത്തുവെച്ച് മരിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.ശാരീരിക അസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞയാഴ്ച റിയാദിലെ ഒബൈദ് ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു.
പിതാവ്: മുഹമ്മദ് അലി (പരേതൻ), മാതാവ്: ബീവിക്കുട്ടി (പരേത), ഭാര്യ: അനീഷ, മക്കൾ: ഫൈസ ഫാത്തിമ. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, നൗഫൽ താനൂർ, ഫൈസൽ എടയൂർ, ജുനൈദ് താനൂർ എന്നിവർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam