
കോഴിക്കോട്: ഓമശ്ശേരി സ്വദേശിയായ പ്രവാസി മലയാളി സൗദിയിൽ വാഹന അപകടത്തിൽ മരിച്ചു. പുത്തൂർ പാറങ്ങോട്ടിൽ അബുവിന്റെ മകൻ അൻവർ ഷഫീഖ് (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചയാണ് സംഭവം. ട്രക്ക് ഡ്രൈവറാണ് ഷഫീഖ്. റിയാദിൽ നിന്നും ജിദ്ദയിലേക്കുള്ള യാത്രക്കിടെ അന്‍വര്‍ ഷഫീഖ് ഓടിക്കുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. മൃതദേഹം ഉടനെ തന്നെ നാട്ടിലെത്തിക്കും. മാതാവ് : ഫാത്തിമ. ഭാര്യ: ആരിഫ. നാല് വയസ്സായ ഒരു കുട്ടിയുണ്ട്.
കോഴിക്കോട് നിന്നുമുള്ള മറ്റൊരു പ്രവാസി മലയാളി യുവാവും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി പരിയങ്ങാട് തടയിൽ അൻസിൽ (29) ആണ് മരിച്ചത്. അല്‍ വക്രയിലെ കടലില്‍ മുങ്ങിയാണ് അന്‍സില്‍ മരിച്ചത്. അബു ഹമൂറിലെ വില്ലാ മാർട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയയതാണ് അന്‍സില്‍. എന്നാല്‍ പിന്നീട് അന്‍സിലിനെ ആറും കണ്ടില്ല. തുടര്‍ന്ന് സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇതിനിടെയാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മോർച്ചറിയിൽ മൃതദേഹം ഉള്ളതായി വിവരം സുഹൃത്തുക്കള്‍ക്ക് ലഭിക്കുന്നത്. കടലില്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ തന്നെ മൃതദേഹം കണ്ടെടുത്ത് മോർച്ചറിയിലേക്ക് മാറ്റിയെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബുധനാഴ്ച വൈകിട്ടാണ് മോർച്ചറിയിലെത്തി മൃതദേഹം അൻസിലിന്‍റേതാണെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിഞ്ഞത്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രിയിൽ നാട്ടിലേക്ക് കൊണ്ട് പോകും.
Read More : ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ