ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Sep 29, 2022, 10:53 PM IST
Highlights

വര്‍ഷങ്ങളായി മക്കയില്‍ ഉംറ ഗ്രൂപ്പുകള്‍ക്ക് കാറ്ററിംഗ് സര്‍വ്വീസ് നടത്തിവരികയായിരുന്നു. ഖബറടക്കം മക്കയിലെ ഷറായ ഖബറിസ്ഥാനില്‍ നടന്നു.

റിയാദ്: മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഒറ്റപ്പാലം നെല്ലിക്കുറിശി സ്വദേശി അബ്ദുറഹിമാന്‍ (അയ്ദ്രു - 52) മരിച്ചു. വര്‍ഷങ്ങളായി മക്കയില്‍ ഉംറ ഗ്രൂപ്പുകള്‍ക്ക് കാറ്ററിംഗ് സര്‍വ്വീസ് നടത്തിവരികയായിരുന്നു. ഖബറടക്കം മക്കയിലെ ഷറായ ഖബറിസ്ഥാനില്‍ നടന്നു.

ചികിത്സക്കും, ഖബറടക്കത്തിനും വേണ്ടി  സാലിഹ് വാണിയമ്പലം, റഷീദ് മണ്ണാര്‍ക്കാട് എന്നിവരുടെ നേതൃത്വത്തില്‍ നവോദയ ജീവകാരുണ്യ വിഭാഗം സജീവമായി രംഗത്തുണ്ടായിരുന്നു. പിതാവ്: ചേക്കു വെന്‍മരത്തില്‍, മാതാവ്: ഫാത്തിമ, ഭാര്യ: നബീസതുല്‍ മിസ്രിയ, മക്കള്‍: ആയിശബി, ഫാത്തിമ ഹിബ, ഇസ്മത് ഷിറിന്‍. സഹോദരങ്ങള്‍: ഖദീജ, ഹസ്സന്‍, ഹുസ്സന്‍ (കുവൈത്ത്), കുഞ്ഞുമുഹമ്മദ്.

Read More:  നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഒമാനില്‍ നിര്യാതയായി

സൗദി അറേബ്യയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയിലെ ഹാഇലില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. തിരുവനന്തപുരം പാലോട് നന്ദിയോട് ആലംപാറ 'ശ്രീ വിനായക'യില്‍ ബിനു ബാബുവിന്റെ (44) മൃതദേഹമാണ് സാമൂഹിക പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ ബുധനാഴ്ച നാട്ടിലെത്തിച്ചത്. കഴിഞ്ഞ ജൂണ്‍ 30 നാണ് ബിജുവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്.

Read More:  ദിവസങ്ങള്‍ മുമ്പ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസി മരിച്ചു

ഹാഇലിലെ അല്‍-അജ്ഫറില്‍ പ്ലംബിങ് ജോലികള്‍ ചെയ്തുവരികയായിരുന്നു. മുമ്പ് അല്‍ഖസീമില്‍ ജോലി ചെയ്തിരുന്ന ബിനു ഏതാനും വര്‍ഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാല്‍ പുതിയ വിസയില്‍ സൗദിയില്‍ എത്തിയിട്ട് നാലുമാസം തികഞ്ഞപ്പോഴാണ് മരണം. സ്‌പോണ്‍സറുടെ നിസ്സഹകരണം മൂലമാണ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. ഒടുവില്‍ റിയാദ് ഇന്ത്യന്‍ എംബസി സാമൂഹിക ക്ഷേമവിഭാഗം മൃതദേഹത്തിന്റെ എംബാംമിങ്ങിന്റെയും വിമാന ടിക്കറ്റിന്റെയും ചെലവുകള്‍ ഏറ്റെടുത്തതോടെയാണ് നാട്ടിലെത്തിക്കാനായത്.

ഹാഇലില്‍ നിന്ന് റോഡ് മാര്‍ഗം റിയാദ് എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനത്തില്‍ മുംബൈ വഴി തിരുവനന്തപുരം എയര്‍പ്പോര്‍ട്ടില്‍ എത്തിക്കുകയായിരുന്നു. രാത്രി ഒമ്പതിന് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു.  മാതാവ്: ഉഷാകുമാരി. ഭാര്യ: ഷൈനി. മക്കള്‍: ഹിമ (12), ഹേമന്ത് (മൂന്ന്).  

click me!