വാഹനമിടിച്ച് പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു

Published : May 09, 2021, 11:37 PM IST
വാഹനമിടിച്ച് പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു

Synopsis

അഞ്ചു ദിവസം മുമ്പാണ് അപകടമുണ്ടായത്. യാത്രാമധ്യേ സ്വന്തം വാഹനം കേടായതിനെ തുടര്‍ന്ന് ഇറങ്ങി പരിശോധിക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ വാഹനമിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മദീനയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കോഴിക്കോട് മുക്കം കാരാമൂല സ്വദേശി കൊയിലത്തുംകണ്ടി നദീര്‍ (43) ആണ് മരിച്ചത്. മദീനയില്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന വാഹനത്തിലെ ഡ്രൈവര്‍ ആയിരുന്നു.

അഞ്ചു ദിവസം മുമ്പാണ് അപകടമുണ്ടായത്. യാത്രാമധ്യേ സ്വന്തം വാഹനം കേടായതിനെ തുടര്‍ന്ന് ഇറങ്ങി പരിശോധിക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനത്തിലെ ഡ്രൈവര്‍ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ പരിശോധനക്കായി മദീനയിലെ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അതിനിടക്കാണ് മരണം. പിതാവ്: പരേതനായ കുഞ്ഞോക്കൂ, ഭാര്യ: ഷാഹിന, മക്കള്‍, ഹംന ഫാത്തിമ,  മുഹമ്മദ് ഷാദ്. വിവരമറിഞ്ഞു ദമ്മാമിലുള്ള സഹോദരന്‍ മുബാറക് മദീനയിലെത്തിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം