റോഡ് മുറിച്ചു കടക്കുന്നതിനിടെ പ്രവാസി മലയാളി യുവാവ് കാറിടിച്ച് മരിച്ചു

Published : Jul 12, 2020, 02:07 PM ISTUpdated : Jul 12, 2020, 02:08 PM IST
റോഡ് മുറിച്ചു കടക്കുന്നതിനിടെ പ്രവാസി മലയാളി യുവാവ് കാറിടിച്ച് മരിച്ചു

Synopsis

വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടമുണ്ടായത്. ഗുരുതാവസ്ഥയിലായിരുന്ന റബീഹിനെ റാക് സഖര്‍ ആശുപത്രിയിലെത്തിച്ചിരുന്നു.

റാസല്‍ഖൈമ: യുഎഇയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ മലയാളി യുവാവ് കാറിടിച്ച് മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് കൊത്തിക്കല്‍ ഇബ്രാഹിം-ഷാഹിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് റബീഹ്(21)ആണ് റാസല്‍ഖൈമയില്‍ മരിച്ചത്. 

വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടമുണ്ടായത്. ഗുരുതാവസ്ഥയിലായിരുന്ന റബീഹിനെ റാക് സഖര്‍ ആശുപത്രിയിലെത്തിച്ചു. ചികിത്സ തുടരുന്നതിനിടെ ശനിയാഴ്ച രാവിലെ 5.30ഓടെ മരണം സംഭവിക്കുകയായിരുന്നു. റാക് ജൂലാന്‍ സാസ് സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. സഹോദരങ്ങള്‍: ജബ്ബാര്‍, മുബഷിറ, റാബിന. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ