പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Jun 15, 2022, 08:05 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ബുധനാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര പാണ്ടിക്കോട് തയ്യുള്ള പറമ്പില്‍ സുബൈര്‍ (44) ആണ് മരിച്ചത്. 

വെസ്റ്റ് റിഫയിലെ അല്‍ക്കാബി കോള്‍ഡ് സ്‌റ്റോറില്‍ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സീനത്ത്, മക്കള്‍: മുഹമ്മദ് സിനാന്‍, ഹെന്ന പര്‍വീണ്‍.

അവധിക്ക് നാട്ടില്‍ പോയ പ്രവാസി സ്ത്രീ ഹൃദയാഘാതം മൂലം മരിച്ചു 

റിയാദ്: ഒമ്പത് വര്‍ഷമായി നാട്ടില്‍ പോകാതെ സൗദിയില്‍ കഴിഞ്ഞ പ്രവാസിയുടെ മൃതദേഹം സുഹൃത്തുക്കള്‍ നാട്ടിലെത്തിച്ചു. ഒരു പതിറ്റാണ്ടിലേറെയായി സൗദി വടക്കന്‍ പ്രവിശ്യയിലെ തുറൈഫിലും ഖുറയ്യാത്തിലുമായി ജോലി ചെയ്തു വന്നിരുന്ന കോഴിക്കോട് സ്വദേശി റസ്താന്‍ (40) കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്.

ചികിത്സക്കിടയില്‍ പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണം എന്ന് ഹോസ്പിറ്റല്‍ അധികൃതരും അറിയിച്ചു. രണ്ടു വര്‍ഷം മുന്‍പ് ഭാര്യയേയും മൂന്ന് കുട്ടികളെയും നാട്ടില്‍ നിന്നും കൊണ്ടുവരികയും കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനു മുന്‍പ് അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്ന റസ്താന്‍ ഒന്‍പതു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്.

തങ്ങളുടെ പ്രിയപ്പെട്ട സ്‌നേഹിതന്റെ എല്ലാ ബാധ്യതകളും തീര്‍ത്ത് ഭാര്യയേയും കുട്ടികളെയും അവസാനമായി ഒരു നോക്ക് കാണിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ മയ്യിത്ത് നാട്ടിലേക്കയക്കുന്നതിന് സ്‌നേഹിതന്മാരായ ഷമീര്‍, ഷബീര്‍, നിഷാദ്, അഹ്മദ്കുട്ടി എന്നിവര്‍ മുന്നിട്ടിറങ്ങുകയും നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഐ.സി.എഫ് , ഐ.എം.സി.സി, കെ.എം.സി.സി. പ്രവര്‍ത്തകരായ സലീം കൊടുങ്ങല്ലൂര്‍,യൂനുസ് മുന്നിയൂര്‍, റോയ് കോട്ടയം, അഷ്റഫ്, സെയ്തുട്ടി എന്നിവരും നേതൃത്വം നല്‍കി. റിയാദില്‍ നിന്നും സിദ്ധീഖ്, മുനീര്‍ എന്നിവരുടെ സഹകാരണവും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനു സഹായകമായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ