പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Dec 09, 2022, 09:05 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

രാത്രി ഷിഫ്റ്റിൽ ജോലിയിൽ പ്രവേശിച്ച് അല്പം കഴിഞ്ഞപ്പോഴേക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി മരിച്ചു. 

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിന് സമീപം ജുബൈലിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തൃശൂർ മാള ചക്കാംകാട്ടിൽ സ്വദേശി എടത്താത്തറ സെയ്തു മുഹമ്മദിന്റെ മകൻ അബ്ദുറഹ്മാൻ കുട്ടി (63) ആണ് മരിച്ചത്. രാത്രി ഷിഫ്റ്റിൽ ജോലിയിൽ പ്രവേശിച്ച് അല്പം കഴിഞ്ഞപ്പോഴേക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി മരിച്ചു. 

‘സെദം’ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനാണ്. എട്ടുവർഷം മുമ്പാണ് സൗദിയിൽ എത്തിയത്. സമസ്ത ഇസ്ലാമിക് സെന്റർ ജുബൈൽ സെന്റർ കമ്മിറ്റി ഭാരവാഹിയാണ്. മൃതദേഹം ജുബൈൽ അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: ലൈല. മക്കൾ: അസീല, അഫീല, സൽമാൻ. മരുമക്കൾ: ഉമർ ഹാഫിസ് (മാള), സഞ്ചു ആലുവ.

Read also: രണ്ട് പ്രവാസി മലയാളികള്‍ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ ഷാം ജലാലുദ്ദീനെയാണ് സലാലയിലെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം. സഹല്‍ നൂത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു അദ്ദേഹം. പിതാവ്: ജലാലുദ്ദീന്‍, മാതാവ്: ഹലീമ ബീവി, ഭാര്യ: ഷലഫാം. മൃതദേഹം സലാല ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയയ്ക്കും.

Read More -  പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

ഒമാനില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
മസ്‍കത്ത്: ഒമാനില്‍ രണ്ട് സ്‍കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. അപകടത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഒമാനിലെ സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ മുസന്ന വിലായത്തില്‍ തിങ്കളാഴ്‍ചയായിരുന്നു സംഭവം ഉണ്ടായത്. അപകടം സംബന്ധിച്ച് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക പ്രസ്‍താവന പുറത്തിറക്കി. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്ന് പ്രസ്‍താവനയില്‍ പറയുന്നു.

Read More - പ്രവാസി മലയാളി ജോലി സ്ഥലത്തുവെച്ച് മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം