പ്രവാസി മലയാളി സൗദിയില്‍ നിര്യാതനായി

By Web TeamFirst Published Nov 13, 2022, 6:30 PM IST
Highlights

രണ്ട് വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഉടനെ നാട്ടിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു.

റിയാദ്: സൗദി അറേബ്യയിലെ ആശുപത്രിയിൽ കൊല്ലം സ്വദേശി മരിച്ചു. വടക്കൻ മേഖലയിലെ ഹായിൽ പട്ടണത്തിൽ പള്ളിമുക്ക് കുളങ്ങര പടിഞ്ഞാറ്റത്തിൽ താജുദീന്റെ മകൻ അബുസാലിയാണ് (53) മരിച്ചത്. 

ഹായിൽ കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അൽമഷാർ എന്ന വാട്ടർ കമ്പനിയിൽ ഡ്രൈവറായിരുന്നു. 25 വർഷമായി പ്രവാസിയാണ്. രണ്ട് വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഉടനെ നാട്ടിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഭാര്യ: റഹ്മത്ത്, മക്കൾ: ഫാരിദ, അഫ്ന, ആസിയ, മരുമക്കൾ: സുൽഫിക്കർ (ജിദ്ദ), സിയാദ് (ആധാരമെഴുത്ത്, കൊല്ലം). മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

Read More -  സൗദി അറേബ്യയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

 പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട മലപ്പുറം മുണ്ടുപറമ്പ് ശാന്തിനഗർ സ്വദേശി ജയരാജന്റെ (63) മൃതദേഹം നാട്ടിലെത്തിച്ചു. പരേതരായ ചെപ്പങ്ങാട്ടിൽ കൃഷ്ണൻ കല്യാണി ദമ്പതികളുടെ മകനായ ജയരാജൻ റിയാദിലെ സൗദി ഗാർഡൻസ് എന്ന കമ്പനിയിൽ കഴിഞ്ഞ 28 വർഷമായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ - സുശീല. രണ്ടു പെൺമക്കൾ. 

പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസക്കാലമായി സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയരാജനെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള  രേഖകൾ ശരിയാക്കുന്നതിനിടയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കേളിയുടെ ജീവകാരുണ്യ വിഭാഗം ഇടപെട്ടാണ് ജയരാജന്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കിയത്. 

Read More -  അവധി കഴിഞ്ഞ് വരുമ്പോള്‍ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച പ്രവാസിയുടെ മൃതദേഹം സംസ്‍കരിച്ചു

ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ ജയരാജന്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നതും  കേളി പ്രവർത്തകരാണ്. ആശുപത്രിയിലെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിലും ജയരാജൻ ജോലി ചെയ്തിരുന്ന കമ്പനി പൂർണമായും സഹകരിച്ചിരുന്നു. എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട് എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു.

click me!