പക്ഷാഘാതം;​ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Jul 11, 2023, 03:40 PM IST
പക്ഷാഘാതം;​ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

റിയാദിൽ നിന്ന്​ 650 കിലോമീറ്ററകലെ വാദി ദവാസിറിൽ ​ആ​ട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്​തിരുന്ന ഇദ്ദേഹത്തിന്​ ശനിയാഴ്​ചയാണ്​ അസുഖം ബാധിച്ചത്​.

റിയാദ്: പക്ഷാഘാതം പിടിപെട്ട്​റിയാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മലയാളി മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി ആഞ്ഞിലിയേട്ട്​ പറമ്പ്​ ഹൗസ്, കാറുകയിൽ വീട്ടിൽ പി. പ്രശാന്ത്​ (43) ആണ്​ റിയാദ്​ ശുമൈസി കിങ്​ സഊദ്​ ആശുപത്രിയിൽ മരിച്ചത്​.

റിയാദിൽ നിന്ന്​ 650 കിലോമീറ്ററകലെ വാദി ദവാസിറിൽ ​ആ​ട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്​തിരുന്ന ഇദ്ദേഹത്തിന്​ ശനിയാഴ്​ചയാണ്​ അസുഖം ബാധിച്ചത്​. ഉടൻ ദവാസിർ ജനറൽ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന്​ ഞായറാഴ്​ച എയർ ആംബുലൻസിൽ റിയാദിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്​ച രാത്രി 10ഓടെ മരിച്ചു. മൃതദേഹം ശുമൈസി ആശുപ​ത്രി മോർച്ചറിയിലാണ്​.

ഏഴ്​ വർഷമായി വാദി ദവാസിറിൽ ജോലി ചെയ്യുന്ന പ്രശാന്ത്​ ഒരു വർഷം മുമ്പാണ്​ അവധിക്ക്​ നാട്ടിൽ പോയി മടങ്ങിവന്നത്​. പിതാവ്​: അഞ്ഞിലിയേട്ട്​ പറമ്പ്​ വെളുത്ത പ്രകാശൻ, മാതാവ്​: ജഗത പ്രകാശൻ, ഭാര്യ: സിമി പ്രശാന്ത്, മക്കൾ: സിദ്ധാർഥ്​ പ്രശാന്ത്​, കാർത്തിക്​ പ്രശാന്ത്​, പ്രതീക്​ പ്രശാന്ത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികളും മറ്റ്​ പ്രവർത്തനങ്ങളും വാദി ദവാസിർ കെ.എം.സി.സി ഭാരവാഹികളായ നിയാസ്​ കൊട്ടപ്പുറം, സലീം പോരൂർക്കര, റിയാദ്​ കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ സിദ്ദീഖ്​ തുവ്വൂർ, ഉമർ, ശംസുദ്ദീൻ എന്നിവരുടെ ശ്രമഫലമായി പുരോഗമിക്കുന്നു.   

Read Also -  റിയാദ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ധന

 വിദേശികൾക്ക് തിരിച്ചടി; വിവിധ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കി 

റിയാദ്: മദീന, ജിസാൻ പ്രദേശങ്ങളിലെ നിരവധി മേഖലകളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കിയതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഭക്ഷണപാനീയ വിപണനരംഗത്തും ഫോട്ടോഗ്രാഫി, കമ്പ്യൂട്ടർ റിപ്പയറിങ്, മെയിൻറനൻസ് സ്ഥാപനങ്ങളിലും നിശ്ചിത അനുപാതത്തിൽ സ്വദേശിവത്കരണം ആവശ്യപ്പെടുന്നതാണ് പുതിയ നിയമം. 

ആഭ്യന്തര മന്ത്രാലയം, മദീന, ജിസാൻ ഗവർണറേറ്റുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. നിയമം ഈ മാസം ഏഴ് മുതൽ പ്രാബല്യത്തിലായി. മദീനയിലെ ഭക്ഷണപാനീയ കടകളിൽ 40 ശതമാനം ജീവനക്കാർ സൗദി പൗരന്മാരാവണം. റെസ്റ്റോറൻറുകൾ, കാൻറീനുകൾ, ഫാസ്റ്റ് ഫുഡ് കടകൾ, ജ്യൂസ് കടകൾ എന്നിവയിലാണ് നിയമം ബാധകം. ഐസ്ക്രീം പാർലറുകൾ, കഫേകൾ എന്നിവയിൽ സ്വദേശിവത്കരണം 50 ശതമാനമാണ്. ഭക്ഷണപാനീയ മൊത്ത വിൽപന കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം 50 ശതമാനമാക്കിയിട്ടുണ്ട്. കാറ്ററിങ് സ്ഥാപനം, ഫാക്ടറികളിലും ഓഫീസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലും പ്രവർത്തിക്കുന്ന കാൻറീനുകൾ, കഫറ്റീരിയകൾ, ഹോട്ടലുകളിലും അപ്പാർട്ടുമെൻറുകളിലും വില്ലകളിലുമുള്ള റെസ്റ്റോറൻറുകൾ, കഫേകൾ എന്നിവയെ സ്വദേശിവത്കരണ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read Also - തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഏഴ് സിംഹക്കുട്ടികള്‍; രക്ഷപ്പെടുത്തി മൃഗശാലയിലേക്ക് മാറ്റി

ജിസാനിൽ വിൽപന ഔട്ട്ലെറ്റുകളിൽ പരസ്യസേവനം നൽകുന്ന ഏജൻസികളിലെ സ്വദേശിവത്കരണം 70 ശതമാനമാണ്. ഫോട്ടോഗ്രഫി, കമ്പ്യൂട്ടർ റിപ്പയറിങ്, മെയിൻറനൻസ് സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 70 ശതമാനവും സ്വദേശികളായിരിക്കണം. പാസഞ്ചർ ബോട്ടുകളുടെ നടത്തിപ്പിലും അറ്റകുറ്റപ്പണിയിലുമുള്ള നിരവധി തൊഴിലുകൾ സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നോട്ടിക്കൽ സ്റ്റുവാർഡ്, ടിക്കറ്റ് ക്ലാർക്ക്, അക്കൗണ്ട്സ് ക്ലർക്ക്, അസിസ്റ്റൻറ് അക്കൗണ്ട്സ് ക്ലർക്ക്, ഫിനാൻഷ്യൽ ക്ലർക്ക്, മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്, സെയിൽസ്മാൻ, കാഷ്യർ, പർച്ചേസിങ് റെപ്രസൻററ്റീവ്, പർച്ചേസിങ് സ്പെഷ്യലിസ്റ്റ് എന്നിവ സ്വദേശികൾക്കായി പരിതിതപ്പെടുത്തിയ തൊഴിലുകളാണ്. ക്ലീനിങ്, കയറ്റിറക്ക് ജോലികൾ സ്വദേശിവത്കരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ അത്തരം തൊഴിലാളികളുടെ എണ്ണം സ്ഥാപനത്തിലെ ആകെ ജീവനക്കാരുടെ എണ്ണത്തിെൻറ 20 ശതമാനത്തിൽ കവിയരുത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ
ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു, ഒമാനിൽ മലയാളി മരിച്ചു