പ്രവാസി മലയാളി മധ്യവയസ്‌ക കൊവിഡ് ബാധിച്ച് മരിച്ചു

Published : Mar 26, 2021, 10:00 PM IST
പ്രവാസി മലയാളി മധ്യവയസ്‌ക കൊവിഡ് ബാധിച്ച്  മരിച്ചു

Synopsis

രോഗബാധിതയായി ഒരു മാസമായി അസീര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഏഴ് വര്‍ഷമായി പ്രവാസിയാണ്.

റിയാദ്: സൗദി അറേബ്യയില്‍ വീട്ടുജോലിക്കാരിയായ മലയാളി മധ്യവയസ്‌ക കൊവിഡ് ബാധിച്ചു മരിച്ചു. ദക്ഷിണ സൗദിയിലെ അബഹയില്‍ കൊല്ലം കുന്നിക്കോട് കോട്ടവട്ടം വയലില്‍ വീട്ടില്‍ നദീറബിവി (55) ആണ് മരിച്ചത്. രോഗബാധിതയായി ഒരു മാസമായി അസീര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഏഴ് വര്‍ഷമായി പ്രവാസിയായ ഇവര്‍ അബഹയില്‍  സ്വദേശിയുടെ വീട്ടുജോലിക്കാരി ആയിരുന്നു. പിതാവ്: അബ്ദുല്‍ കലാം, മാതാവ്: നബീസ ബീവി, ഭര്‍ത്താവ് പരേതനായ ശിഹാബുദീന്‍. മകന്‍ നേരത്തെ മരണപ്പെട്ടു.
ഒരു മകളുണ്ട്.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു എമിറേറ്റ്സ് ഡ്രോ ടിക്കറ്റിലൂടെ ജീവിതം മാറി; ഇന്ത്യക്കാരൻ നേടിയത് 23 ലക്ഷം രൂപ
ബിഗ് ടിക്കറ്റ് – അബുദാബിയിലെ മലയാളി എൻജിനീയർക്ക് 50,000 ദിർഹം സമ്മാനം