കൊവിഡ് വാക്‌സിന്‍; കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്തത് 10 ലക്ഷം പേര്‍

By Web TeamFirst Published Mar 26, 2021, 9:46 PM IST
Highlights

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കേണ്ടതിന്റെ തീയതി ഇതില്‍ രേഖപ്പെടുത്തും.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 10 ലക്ഷം കടന്നു. സ്വദേശികളും വിദേശികളുമുള്‍പ്പെടെയുള്ളവരുടെ കണക്കാണിത്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് മുന്‍ഗണനാടിസ്ഥാനത്തില്‍ അപ്പോയിന്റ്‌മെന്റ് നല്‍കിയാണ് വാക്‌സിനേഷന്‍.

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കേണ്ടതിന്റെ തീയതി ഇതില്‍ രേഖപ്പെടുത്തും. രണ്ടാം ഡോസ് തീയതി ഓര്‍മ്മപ്പെടുത്താന്‍ മൊബൈല്‍ ഫോണിലേക്ക് സന്ദേശം അയയ്ക്കും. വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 
 

click me!