
കോഴിക്കോട്: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് പെരിങ്ങൊളം സ്വദേശിക്ക് ദാരുണാന്ത്യം. പടിഞ്ഞാറെ മനത്താനത്ത് ഏ.സി. മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുറഹിമാൻ (48) ആണ് മരിച്ചത്. മക്കയിലെ വലിൽ അഹദിൽ വെച്ചാണ് അപകടം നടന്നത്.
ഭാര്യ: റൈഹാനത്ത്. മക്കൾ: റഹീഫബി, ആഷിഫ, റാഷിദ. മരുമകൻ: റുബാസ് അലി. സഹോദരങ്ങൾ: അബ്ദുള്ള, അബ്ദുൾ അസീസ്. സ്വാലിഹ്, ആയിഷാബി, താജുന്നീസ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam