
മസ്‍കത്ത്: ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റിൽ വീടിന് തീപിടിച്ചു. സലാല വിലായത്തിലായിരുന്നു അപകടം. വിവരം ലഭ്യമായതനുസരിച്ച് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സേനയുടെ അടിയന്തര ഇടപെടൽ മൂലം തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു.
തീപിടുത്തമുണ്ടായ വീടിനുള്ളിൽ കുടുങ്ങിയ പൗരനെ ഹൈഡ്രോളിക് ജാക്ക് ഉപയോഗിച്ച് പുറത്തെത്തിക്കാന്‍ കഴിഞ്ഞുവെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഇയാളുടെ ആരോഗ്യ നില തൃപ്‍തികരമാണെന്നും സിവിൽ ഡിഫൻസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam