നാട്ടിലേക്കുള്ള യാത്രക്കിടയിൽ വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം, പ്രവാസി മലയാളി മസ്കറ്റിൽ മരിച്ചു

Published : Dec 28, 2025, 11:13 AM IST
malayali died in muscat

Synopsis

നാട്ടിലേക്കുള്ള യാത്രക്കിടയിൽ പ്രവാസി മലയാളി മസ്കറ്റിൽ മരിച്ചു. യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മസ്‌കറ്റ് എയർപോർട്ടിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുവൈത്ത് സിറ്റി: നാട്ടിലേക്കുള്ള യാത്രക്കിടയിൽ കുവൈത്ത് പ്രവാസി മസ്കറ്റിൽ മരണപ്പെട്ടു. തൃശൂർ കൊടുങ്ങല്ലൂർ കാവിൽക്കടവ് സ്വദേശി മെജോ സി. വർഗീസ് (50) ആണ് മസ്കറ്റിൽ മരണപ്പെട്ടത്. ഒമാൻ എയറിൽ ഡിസംബർ 25ന് വൈകീട്ട് കുവൈത്തിൽ നിന്ന് മസ്‌കറ്റ് വഴി കൊച്ചിയിലേക്കായിരുന്നു മെജോ വർഗീസ് യാത്ര ബുക്ക് ചെയ്തത്.

യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മസ്‌കറ്റ് എയർപോർട്ടിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഭൗതികശരീരം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: മിഥുന. കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിലറുകൾക്കും ടോവിങ് വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്, വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി
കടൽ മാർഗ്ഗം മയക്കുമരുന്ന് കടത്ത്, അഞ്ച് വിദേശികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി