പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

Published : Oct 18, 2020, 11:34 PM IST
പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

Synopsis

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഫോണില്‍ കിട്ടാഞ്ഞതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

റിയാദ്: മലയാളിയെ സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചിങ്ങോലി കീരിക്കാട് കൈമൂട്ടില്‍ തെക്കേതില്‍  വീട്ടില്‍ അനസ് ഫിറോസ് ഖാന്‍ (43) ആണ് മരിച്ചത്. രണ്ടു വര്‍ഷമായി സൗദിയിലുള്ള അനസ് ജുബൈലിലെ മുസാദ് അല്‍-സൈഫ് കമ്പനിയില്‍ പ്രൊജക്റ്റ് മാനേജരാണ്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഫോണില്‍ കിട്ടാഞ്ഞതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജിദ്ദയിലുള്ള സഹോദരി ഭര്‍ത്താവ് സ്വാലിഹ് ജുബൈലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അദ്ദേഹം എത്തിയാലുടന്‍ ഇവിടെത്തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകന്‍ സലിം ആലപ്പുഴ, അരുണ്‍ കല്ലറ എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ തുടങ്ങി. ഭാര്യ: ജാസ്മിന്‍, മക്കള്‍: ആബിദ്, ആയിഷ. സഹോദരി അനീഷ (ജിദ്ദ).

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഹിക്കാനാകാത്ത നെഞ്ചുവേദനയുമായി കാനഡയിലെ ആശുപത്രിയിൽ ഇന്ത്യക്കാരൻ കാത്തിരുന്നത് എട്ട് മണിക്കൂർ, ഒടുവിൽ ദാരുണാന്ത്യം
അബുദാബിയിലെ പ്രധാന റോഡുകളിലൊന്നിൽ ഭാഗികമായ ഗതാഗത നിയന്ത്രണം