വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു

Published : Aug 03, 2021, 06:05 PM IST
വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു

Synopsis

ദമ്മാം - ജുബൈല്‍ ഹൈവേയില്‍ സൗദി പൗരന്‍ ഓടിച്ച വാഹനവുമായി മുഹമ്മദ് അഷീലിന്റെ കാര്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് തല്‍ക്ഷണം മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമില്‍ ഇന്നുണ്ടായ അപകടത്തില്‍ കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ പാറാല്‍ സ്വദേശി മുഹമ്മദ് അഷീലാണ് മരിച്ചത്.

ദമ്മാം - ജുബൈല്‍ ഹൈവേയില്‍ സൗദി പൗരന്‍ ഓടിച്ച വാഹനവുമായി മുഹമ്മദ് അഷീലിന്റെ കാര്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. 12 വര്‍ഷമായി ദമ്മാമിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം സാമൂഹിക പ്രവര്‍ത്തകനാണ്. ഭാര്യയും മകളും ദമ്മാമിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അറ്റകുറ്റപ്പണി, അബുദാബിയിൽ റോഡ് ഭാഗികമായി അടച്ചു
റിയാദ് മെട്രോയിൽ ജനുവരി ഒന്ന് മുതൽ സീസൺ ടിക്കറ്റുകൾ, തുശ്ചമായ നിരക്കിൽ കൂടുതൽ കാലം സഞ്ചരിക്കാം