പ്രവാസി മലയാളി യുവാവിന് കുത്തേറ്റു

Published : May 10, 2022, 10:57 PM ISTUpdated : May 10, 2022, 11:05 PM IST
പ്രവാസി മലയാളി യുവാവിന് കുത്തേറ്റു

Synopsis

പിറകിലും തോളിലും അഞ്ചോളം കുത്തേറ്റ സോനുവിനെ പോലീസ് അറിയിച്ചതിനെതുടർന്ന് റെഡ് ക്രസന്‍റ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്.

റിയാദ്: മലയാളി യുവാവിന് സൗദി അറേബ്യയിൽ കത്തിക്കുത്തേറ്റു. മധ്യപ്രവിശ്യയിലെ വാദിദവാസിറിലാണ് കൊല്ലം അഞ്ചൽ ഏരൂർ സ്വദേശിയായ സോനു സോദരന് കുത്തേറ്റത്. മൂന്ന് വർഷമായി സനാഇയ്യയിലെ സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പിൽ ജോലി ചെയ്യുന്ന സോനുവിനെ ഷോപ്പിൽ എത്തിയ രണ്ട് യുവാക്കളാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കത്തി കൊണ്ട് കുത്തിപരിക്കേല്‍പിച്ചത്.

പിറകിലും തോളിലും അഞ്ചോളം കുത്തേറ്റ സോനുവിനെ പൊലീസ് അറിയിച്ചതിനെതുടർന്ന് റെഡ് ക്രസന്‍റ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതികള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. സംഭവം വിവരിച്ച് സോനു ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയിൽ മലയാളി യുവാവ് ജീവനൊടുക്കി. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ കൊല്ലം അഞ്ചൽ കരുകോൺ കുറവന്തേരി ഷീല വിലാസത്തിൽ സുധീഷിനെ (25) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

രണ്ടു വർഷം മുമ്പ് സൗദിയിലെത്തിയ സുധീഷ് നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പിതാവ് ഷിബു വർഷങ്ങൾക്കു മുന്നേ മരണപ്പെട്ടിരുന്നു. അച്ഛമ്മയുടെ സംരക്ഷണയിലാണ് സുധീഷ് പഠിച്ചതും വളർന്നതും. മരിക്കുന്നതിന് നാലു ദിവസം മുമ്പ്​ നാട്ടിലെ ബന്ധുവിനെ വിളിച്ചു ഉടൻ നാട്ടിലെത്തും എന്ന് അറിയിച്ചിരുന്നു. പൊലീസ് എത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്കു മാറ്റി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ