
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി സ്ത്രീ അര്‍ബുദം ബാധിച്ച് മരിച്ചു. തിരുവനന്തപുരം പുത്തന്‍തോപ്പില്‍ മേരി ജാസ്മിന്‍ (54) ആണ് ഫര്‍വാനിയ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. പിതാവ്: സില്‍വസ്റ്റര്‍, മാതാവ് ജസീന്ത, മക്കള്‍ എഡ്വിന്‍, റൊണാള്‍ഡ്, അഖില. മൃതദേഹം നാട്ടിലെത്തിക്കും.
കുവൈത്തില്‍ തപാല്‍ വഴി എത്തിച്ച കഞ്ചാവ് പിടികൂടി; പ്രവാസി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം തിരൂര്‍ തലക്കടുത്തൂര്‍ സ്വദേശി അബ്‍ദുല്‍ ഖാദര്‍ ചുള്ളിയില്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ നിര്യാതനായത്. 30 വര്‍ഷത്തോളമായി ജിദ്ദയിലെ അല്‍ ബഷാവരി ഒപ്റ്റിക്കല്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദ ഇര്‍ഫാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മൂന്ന് മക്കളുണ്ട്. മൃതദേഹം ജിദ്ദയില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് ഉൾപ്പടെ മൂന്ന് മരണം. അല്‍ഹസയിലുണ്ടായ കാറപകടത്തിലാണ് കോഴിക്കോട് കൊയിലാണ്ടി ആനവാതില്‍ക്കല്‍ സ്വദേശി നജീബ് (32) മരിച്ചത്. രണ്ട് ഈജിപ്ഷ്യന്‍ പൗരന്‍മാരാണ് മരിച്ച മറ്റുള്ളവര്‍. ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം.
റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ് റിയാദ് വിമാനത്താവളത്തില്‍ നിന്ന് ഈജിപ്ഷ്യന്‍ പൗരന്മാരെ അല്‍ഹസയിലേക്ക് കൊണ്ടുപോയതായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മുഹമ്മദിന്റെയും പാത്തുമ്മയുടെയും മകനാണ്. ഹസ്‌നയാണ് ഭാര്യ. മുഹമ്മദ് ഹാദി ഏകമനാണ്. നൗഫല്‍, നജില, നഫ്‌ല സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. റിയാദിലെ സേഫ് വെ, സ്മാര്‍ട്ട് വെ ഡ്രൈവേഴ്‌സ് കൂട്ടായ്മ അംഗമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ