പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ മരിച്ചു

Published : Sep 20, 2022, 07:38 PM ISTUpdated : Sep 20, 2022, 10:07 PM IST
പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ മരിച്ചു

Synopsis

തൃശൂര്‍ മാള അഷ്ടമിച്ചിറ സ്വദേശി മാഞ്ഞാലി വളപ്പില്‍ സലിം ഹൈദ്രോസിന്റെ ഭാര്യ ഷറഫ അബ്ദുല്ല (60) ആണ് അബുദാബിയില്‍ മരിച്ചത്.

അബുദാബി: പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ നിര്യാതയായി. തൃശൂര്‍ മാള അഷ്ടമിച്ചിറ സ്വദേശി മാഞ്ഞാലി വളപ്പില്‍ സലിം ഹൈദ്രോസിന്റെ ഭാര്യ ഷറഫ അബ്ദുല്ല (60) ആണ് അബുദാബിയില്‍ മരിച്ചത്. അബുദാബി ബനിയാസില്‍ കബറടക്കും. മക്കള്‍: ഷഫീല, സനില.

ഒരു മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി കഴിഞ്ഞ ദിവസം യുഎഇയില്‍ മരിച്ചു. വര്‍ക്കല വെട്ടൂര്‍ ചിനക്കര വളവീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ അബ്ദുല്‍ വാഹിദ് (കുട്ടപ്പായി- 63) ആണ് അല്‍ ഐനില്‍ മരിച്ചത്. 

മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജോലിക്കിടെ രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് തുടര്‍ന്ന് വെള്ളിയാഴ്ച തവാം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. 35 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായി വിമാന ടിക്കറ്റെടുത്ത് തയ്യാറായിരിക്കുകയായിരുന്നു. ഭാര്യ: നിസ.  

പ്രവാസി തൊഴിലാളികൾ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മരണം

ചികിത്സയിലായിരുന്ന പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലം കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കാസര്‍കോട് നീലേശ്വരം ഭരിക്കുളം സ്വദേശി ഖാലിദ് അച്ചുമാടം (47) ആണ് മരിച്ചത്. 2009 മുതല്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന ഖാലിദ് പച്ചക്കറി വിതരണക്കാരനായി ജോലി ചെയ്യുകയായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 17ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആന്‍ജിയോപ്ലാസ്റ്റി ചെയ്‍തിരുന്നു. രണ്ടാം ദിവസം ആശുപത്രിയില്‍ വെച്ച് മസ്‍തിഷ്കാഘാതം സംഭവിക്കുകയും നില ഗുരുതരമാവുകയുമായിരുന്നു. നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ശ്രമം നടന്നിരുന്നു. സാമൂഹിക പ്രവര്‍ത്തകനും കാസര്‍കോട് ജില്ലാ അസോസിയേഷന്‍ ട്രഷററുമായ സി.എച്ച് മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തില്‍  എംബസിയുടെ സഹകരണത്തോടെ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയില്ല. ഈ മാസം 14ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു. പിതാവ് - കെ. അബ്‍ദുല്ല. ഭാര്യ - റഷീന. മക്കള്‍ - റമീസ് രാജ്, റിസല്‍ മുഹമ്മദ്, റിമ ഫാത്തിമ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരൊറ്റ വാട്സാപ്പ് സന്ദേശം ഏറ്റെടുത്തപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ 9 ലക്ഷം; ഉത്തരേന്ത്യക്കായി 3000 കമ്പിളി പുതപ്പുകൾ കൈമാറി റിയാദ് കെഎംസിസി
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,054 പ്രവാസികൾ പിടിയിൽ, തൊഴിൽ, വിസ നിയമലംഘനം; കർശന പരിശോധന