പ്രവാസി മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

Published : Sep 26, 2021, 03:11 PM ISTUpdated : Sep 26, 2021, 11:14 PM IST
പ്രവാസി മലയാളി യുവാവ്  വാഹനാപകടത്തിൽ മരിച്ചു

Synopsis

മക്കയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.

റിയാദ്: സൗദി അറേബ്യ(Saudi Arabia)യിൽ ഉണ്ടായ വാഹനാപകടത്തിൽ(vehicle accident) മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശി മരിച്ചു. തായിഫിൽ നടന്ന അപകടത്തിൽ ചോലമുക്ക് സ്വദേശി കരിപ്പാലക്കണ്ടി വീരാൻ കുട്ടിയുടെ മകൻ നിയാസാണ് മരിച്ചത്. മക്കയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.

പിതാവ് വീരാൻകുട്ടി, മാതാവ് നഫീസ, സഹോദരങ്ങൾ നിഷാദ്, നിസാം, നിസാർ. ഇപ്പോൾ മൃതദ്ദേഹം  തായിഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക്‌ തായിഫ് കെഎംസിസി പ്രസിഡന്റ് മുഹമ്മദ് സാലിഹ് നേതൃത്വം നൽകുന്നുണ്ട് . നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് മക്കയിൽ ഖബറടക്കും.

 

സൗദിയില്‍ കൊവിഡ് കുറയുന്നു

സൗദി അറേബ്യ(Saudi Arabia) ഏതാണ്ട് കൊവിഡ്(covid 19) മുക്തമാകുന്ന സ്ഥിതിയിലേക്ക് പുരോഗമിക്കുന്നു. മൂന്നര കോടി ജനസംഖ്യയുള്ള രാജ്യത്ത് 24 മണിക്കൂറിനിടെ വെറും 44 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്നവരില്‍ 58 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചു പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി
സൗദിയിൽ മഴ തകർത്തുപെയ്യുന്നു, വെള്ളപ്പാച്ചിൽ, രാജ്യം കൊടും തണുപ്പിലേക്ക്