കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

By Web TeamFirst Published Jun 2, 2020, 4:35 PM IST
Highlights

കടുത്ത ശ്വാസം മുട്ടലും ചുമയും അനുഭവപ്പെട്ടതോടെ ജുബൈല്‍ ക്രൈസിസ് മാനേജ്‌മെന്റ് പ്രതിനിധികളുടെ സഹായത്തോടെ മുവാസത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ജുബൈല്‍: കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് പള്ളിപ്പുറം സിആര്‍പിഎഫിന് സമീപം ലക്ഷ്മി എസ്റ്റേറ്റ് റോഡില്‍ ഷമീബ് മന്‍സിലില്‍ അബ്ദുറഹ്മാന്‍ ബഷീര്‍(60)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്.

പനി ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കൊവിഡ് പരിശോധനയില്‍ പോസിറ്റീവായിരുന്നു. കടുത്ത ശ്വാസം മുട്ടലും ചുമയും അനുഭവപ്പെട്ടതോടെ ജുബൈല്‍ ക്രൈസിസ് മാനേജ്‌മെന്റ് പ്രതിനിധികളുടെ സഹായത്തോടെ മുവാസത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ജമീല ബീവി. മക്കള്‍: ഷമീബ്, ഷമീര്‍, മരുമകള്‍: ആന്‍സി.
പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

click me!