കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

Published : May 23, 2020, 06:15 PM ISTUpdated : May 23, 2020, 06:19 PM IST
കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

Synopsis

ആദ്യത്തെ രണ്ടു ടെസ്റ്റുകളും കൊവിഡ് നെഗറ്റീവ് ആയിരുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് നടത്തിയ ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

റിയാദ്: കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം പുലരി നഗര്‍ 173 സി.വി വില്ലയില്‍ സാം ഫെര്‍ണാണ്ടസ് (55) ആണ് ജുബൈലില്‍ മരിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് 12 ദിവസമായി ജുബൈല്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അന്ത്യം. പനിയും, ശ്വാസമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജുബൈല്‍ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. അവിടെ നിന്നാണ് ജനറല്‍ ആശുപത്രിയില്‍  എത്തിച്ചത്. ആദ്യത്തെ രണ്ടു ടെസ്റ്റുകളും കൊവിഡ് നെഗറ്റീവ് ആയിരുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് നടത്തിയ ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 17 വര്‍ഷത്തോളമായി ജുബൈലില്‍ ആര്‍.ബി ഹില്‍ട്ടണ്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ:ജോസഫൈന്‍ (അദ്ധ്യാപിക,തിരൂര്‍), മക്കള്‍: രേഷ്മ (ഫെഡറല്‍  ബാങ്ക്, കൊല്ലം പൂയപ്പള്ളി),ഡെയ്‌സി (വിദ്യാര്‍ത്ഥിനി),മരുമകന്‍ :ഉദേശ് (സോഫ്റ്റ് വയര്‍ എഞ്ചിനീയര്‍ ഖത്തര്‍). നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബിജു ലാല്‍ ശങ്കരന്‍,  ഉസ്മാന്‍ ഒട്ടുമ്മല്‍ (കെ.എം.സി.സി) എന്നിവര്‍ രംഗത്തുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചതോടെ മിന്നൽ റെയ്ഡ്, വീടിനുള്ളിൽ കുട്ടികളുടെ ഭക്ഷണസാധനങ്ങൾ നിർമ്മിക്കുന്ന വ്യാജ ഫാക്ടറി, 12 പേർ പിടിയിൽ
എത്ര സുന്ദരം! കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നു, വൈറലായി വീഡിയോ, ഇന്ത്യൻ യുവാവിന് കയ്യടിച്ച് സോഷ്യൽ മീഡിയ