
അബുദാബി: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി യുഎഇയില്‍ മരിച്ചു. പത്തനംതിട്ട ഇടപെരിയാരം സ്വദേശി പ്രകാശ് ലക്ഷ്മണ്‍ ആണ് അബുദാബിയില്‍ മരിച്ചത്.
യുഎഇയില്‍ കൊവിഡ് ബാധിച്ച് വ്യാഴാഴ്ച ഏഴുപേരാണ് മരിച്ചത്. 27,000ത്തോളം പേരെയാണ് വ്യാഴാഴ്ച മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. ദുബായ് മെട്രോ സര്‍വീസ് പുനഃരാരംഭിച്ചു. റസ്റ്റോറന്റുകളിലും കടകളിലും നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ഉപഭോക്താക്കളെത്തുന്നുണ്ട്.
അതേസമയം ഗള്‍ഫില്‍ 29 മലയാളികളടക്കം 322 പേര്‍ മരിച്ചു. 58,052പേരില്‍ രോഗം സ്ഥിരീകരിച്ചു. സൗദിയില്‍ ഇരുപത്തിനാലുമണിക്കൂറിനിടെ 1351 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗികളില്‍ 83 ശതമാനവും പ്രവാസികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് ബാധിച്ച് പ്രവാസി മലയാളി വീട്ടമ്മ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam