ചികിത്സയിലിരുന്ന പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

Published : Feb 16, 2024, 07:35 PM IST
ചികിത്സയിലിരുന്ന പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

Synopsis

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  

സലാല: ചികിത്സയിലായിരുന്ന പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. തൃശ്ശൂർ കൊടുങ്ങല്ലൂർ കാറ സ്വദേശി തയ്യിൽ വീട്ടിൽ സുജിത് ജയചന്ദ്രൻ (40) ആണ് ഒമാനിലെ സലാലയിൽ നിര്യാതനായത്. 
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  

അവിവാഹിതനായ സുജിത് ജയചന്ദ്രൻ തുംറൈത്തിന് സമീപം അൽ സഫ കമ്പനിയുടെ വർക്ക് ചെയ്യുന്ന സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: സുമ.  സുൽത്താൻ ഖാബൂസ്  ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടർ  നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read Also - കിടപ്പാടം വിറ്റ് 90,000 രൂപ വിസക്ക് കൊടുത്തു, ആ ഒരൊറ്റ ഫോൺ കോളിൽ ജീവിതം മാറി മറിഞ്ഞു! 'ആടുജീവിത'ത്തിന് അവസാനം

കുത്തിയൊലിച്ചെത്തിയ വെള്ളം ജീവനെടുത്തു; ഒമാനിൽ മലയാളി മരിച്ചത് കളിപ്പാട്ടം വിതരണം ചെയ്യാൻ പോകുന്നതിനിടെ 

മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസങ്ങളിൽ  പെയ്ത മഴയിലും വെള്ളപാച്ചിലും അകപ്പെട്ട  ആലപ്പുഴ സ്വദേശി മരണപെട്ടു. ആലപ്പുഴ അരൂക്കുറ്റി  നടുവത് നഗർ സ്വദേശി താരത്തോട്ടത് വീട്ടിൽ  അബ്ദുൽ വാഹിദ് ( 28 ) ആണ് വെള്ളപ്പാച്ചിൽ  അകപ്പെട്ടു മരണമടഞ്ഞത്.

ഒമാനിലെ ശർഖിയ ഗവര്‍ണറേറ്റിലെ  ഇബ്രയിൽ നിന്നും അറുപതു കിലോമീറ്റർ അകലെ ഇസ്മെയിൽ എന്ന സ്ഥലത്ത് ഉള്ള വാദിയിലെ വെള്ളപ്പാച്ചിലിൽ കുടുങ്ങുകയായിരുന്നു  ആലപ്പുഴ സ്വദേശി അബ്ദുൽ വാഹിദ്. മൃത ശരീരം ഇബ്ര ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മസ്‌കറ്റിലെ മൊബേലയിലുള്ള ഒരു സ്വകാര്യ ടോയ്‌സ് കമ്പനിയുടെ  മിനി സെയിൽസ് വാനിൽ ഒമാൻ സ്വദേശി ഡ്രൈവറുമായി ടോയ്‌സ് വിതരണത്തിന് പോകുമ്പോളാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ  അകപ്പെട്ടത്. ഒമാനി ഡ്രൈവർക്ക് തലക്കും നട്ടെല്ലിനും പരിക്കുണ്ട്. വെള്ളപ്പാച്ചിലിൽ  നിന്നും രക്ഷപ്പെട്ട മിനിവാൻ ഓടിച്ചിരുന്ന ഒമാനി ഡ്രൈവറെ ചികിത്സാർത്ഥം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോശം കാലാവസ്ഥ, സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് എയർലൈൻ; കുവൈത്ത് എയർവേയ്‌സ് വിമാനങ്ങൾ വഴിതിരിച്ചുവിടും
യുഎഇയിൽ സ്വർണ്ണവില കുതിച്ചുയർന്നു, ഏഴ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി