
മസ്‍കത്ത്: പത്തനംതിട്ട സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പന്തളം കുളനട സ്വദേശി പുത്തൻപുര തെക്കേതിൽ പി.ജി വർഗീസ് (68) ആണ് മരിച്ചത്. സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
1980 മുതൽ സലാലയിൽ വിവിധ വ്യാപാര സ്ഥാപനങ്ങൾ നടത്തി വരികയായിരുന്ന വർഗീസ്, സലാലയിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു. ഭാര്യ പരേതയായ ലിസി വർഗീസ്, മകൻ ഡോ. മിഥുൻ, മരുമകൾ ഡോ.സാറ. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam