പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Jan 02, 2021, 11:04 AM IST
പ്രവാസി മലയാളി  ഹൃദയാഘാതം മൂലം മരിച്ചു

Synopsis

വെള്ളിയാഴ്ച രാവിലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ സുഹൃത്തുക്കൾ ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

റിയാദ്: മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ ദേശമംഗലം വറവട്ടൂർ കളത്തും പടിക്കൽ മുഹമ്മദ് കുട്ടി (55) ആണ് മരിച്ചത്. ജിദ്ദയിൽ ഡ്രൈവറായിരുന്നു മുഹമ്മദ് കുട്ടി. വെള്ളിയാഴ്ച രാവിലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ സുഹൃത്തുക്കൾ ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

20 വർഷമായി ജിദ്ദയിലുള്ള ഇദ്ദേഹം ഒരു വർഷം മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. വീണ്ടും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം. പരേതരായ കളത്തുംപടി അബ്ദുറഹ്‌മാൻ, ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കൾ: നദീറ, നസീറ, നുസ്രത്ത്, നജ്മ, നൗഫൽ (ഖത്തർ).

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദുബായ് സൗത്തിൽ തനിഷ്ക്; ഇബ്ൻ ബത്തുത്ത മാളിൽ സ്റ്റോർ തുടങ്ങി
റമദാൻ നോമ്പുതുറ അറിയിക്കാൻ പീരങ്കികൾ സജ്ജം; ഇഫ്താർ കാനൻ മുഴങ്ങുന്ന പ്രധാന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു