പ്രവാസി മലയാളി യുവാവിനെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published : Jan 01, 2021, 10:35 PM IST
പ്രവാസി മലയാളി യുവാവിനെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

സാധാരണയായി ബീച്ചിലെ സന്ദര്‍ശകര്‍ കുളിക്കാനിറങ്ങാത്ത സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പഴ്‍സും മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. 

ദോഹ: മലയാളി യുവാവിനെ ഖത്തറിലെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി അബൂ താഹിര്‍ (26) ആണ് മരിച്ചത്. ദോഹയില്‍ ഷെറാട്ടന്‍ ഹോട്ടലിന് സമീപത്തെ ബീച്ചിലാണ് മൃതദേഹം കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

സാധാരണയായി ബീച്ചിലെ സന്ദര്‍ശകര്‍ കുളിക്കാനിറങ്ങാത്ത സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പഴ്‍സും മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന്റെ പോസ്‍റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷമേ മരണ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരൂ. ഒരു ദിവസം മുമ്പാണ് മുറിയില്‍ നിന്ന് പോയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അവിവാഹിതനായ അബൂ താഹിര്‍ ഏതാനും വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ഇക്കാര്യത്തിൽ അബുദാബിക്കും മേലെ!, സമ്പത്തിൽ ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനത്ത് കുവൈറ്റ്, ആസ്തി മൂല്യം ജിഡിപിയുടെ 7.6 ഇരട്ടി
ഭാര്യയും മക്കളുമൊത്ത് ഉംറ നിർവഹിക്കുന്നതിനിടെ മലയാളി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു