
റിയാദ്: മലയാളി യുവാവ് കൊവിഡ് ബാധിച്ച് ജിദ്ദയിൽ മരിച്ചു. മലപ്പുറം കീഴിശ്ശേരി കുഴിമണ്ണ മലയിൽ തച്ചപ്പറമ്പൻ മുഹമ്മദ് അഷ്‌റഫ് (27) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് കോവിഡ് ബാധിച്ച് ജിദ്ദ അമീർ ഫവാസിലുള്ള അൽസാഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടക്ക് ശ്വാസതടസ്സം നേരിട്ട് മരിക്കുകയായിരുന്നു.
ഹയ്യുൽ ആദിൽ എന്ന സ്ഥലത്ത് സമൂസ ഷോപ്പിൽ ജീവനക്കാരനായിരുന്നു. മൂന്നര വർഷമായി പ്രവാസിയായ ഇദ്ദേഹം ഇതുവരെ നാട്ടിൽ പോയിട്ടില്ല. ഉടൻ നാട്ടിൽ അവധിക്ക് പോകുന്നതിനുള്ള ഒരുക്കത്തിനിടെയാണ് മരണം. അവിവാഹിതനാണ്. പിതാവ്: ഉമർ, മാതാവ്: ഖദീജ. മരണാനന്തര നടപടിക്രമങ്ങൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കൾ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam