നാട്ടിൽ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രവാസി മലയാളി പനിബാധിച്ചു മരിച്ചു

Published : May 31, 2020, 11:02 PM IST
നാട്ടിൽ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രവാസി മലയാളി പനിബാധിച്ചു മരിച്ചു

Synopsis

 10 വർഷമായി ദക്ഷിണ സൗദിയിലെ നജ്‌റാനിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. നാട്ടിൽ പോകുന്നതിന് വേണ്ടിയാണ് ജിദ്ദയിലെത്തിയത്​. 

റിയാദ്​: നാട്ടിൽ പോകാൻ ജിദ്ദയിലെത്തിയ മലയാളി പനി ബാധിച്ച്​ മരിച്ചു. പത്തനംതിട്ട നാരങ്ങാനം സ്വദേശി തട്ടപ്ലാക്കൽ ഷംസുദ്ദീൻ (54) ആണ് അസുഖത്തെ തുടർന്ന്​ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ചത്. 10 വർഷമായി ദക്ഷിണ സൗദിയിലെ നജ്‌റാനിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. നാട്ടിൽ പോകുന്നതിന് വേണ്ടിയാണ് ജിദ്ദയിലെത്തിയത്​. 

പിതാവ്: ഹനീഫ മൗലവി. മാതാവ്: ആമിന ബീവി. ഭാര്യ: ബീന, മകൻ: ഷംനാദ്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും ജീവകാരുണ്യ പ്രവർത്തകൻ അലി തേക്കുതോടും പത്തനംതിട്ട ജില്ലാ സംഗമം പ്രവർത്തകരും രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
27,000ത്തിലധികം നിയമലംഘനങ്ങൾ, 50 പേർ പിടിയിൽ; കർശന പരിശോധനയുമായി കുവൈത്ത് ട്രാഫിക് വിഭാഗം