
റിയാദ്: മലയാളി റിയാദിൽ നിര്യാതനായി. കണ്ണൂർ ആറളം പായം സ്വദേശി അഷ്റഫ് തോപ്പിൽ മൊയ്തു (52) ആണ് മരിച്ചത്. ബീബി പച്ചാരിയാണ് മാതാവ്. ഭാര്യമാർ: സുബൈദ മുരിക്കൽ, സക്കീന. മക്കൾ: ശമീം, ശക്കീൽ, അൻഷദ്, ആശിഫ്, അസ്രീന, ജാസ്മിൻ.
റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ദാറുസ്സലാം ടീം അംഗങ്ങളായ ഇംഷാദ് മങ്കട, ഷമീർ തിട്ടയിൽ, മജീദ് പരപ്പനങ്ങാടി, അഷ്റഫ് വെള്ളാപ്പാടം എന്നിവർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam