Latest Videos

ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Aug 15, 2020, 7:56 PM IST
Highlights

28 വർഷമായി സൗദിയിൽ പ്രവാസിയായ ബഷീർ ബിൻസാഗർ കമ്പനിയിൽ സെയിൽസ്‍മാനായിരുന്നു. ഖോബാർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വൈസ് പ്രസിഡൻറും സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി അംഗവുമായിരുന്നു. കെ.എം.സി.സി പ്രവർത്തകനുമായിരുന്നു. 

റിയാദ്: ന്യുമോണിയ ബാധിച്ച് ഒരു മാസമായി ചികിത്സയിലായിരുന്ന മലയാളി സൗദിയിൽ മരിച്ചു. മലപ്പുറം തിരൂർ ചെമ്പ്ര സ്വദേശി മുണ്ടായപ്പുറത്ത് വീട്ടിൽ ബഷീർ വടക്കേടത്ത് (51) ആണ് മരിച്ചത്. അൽഖോബാറിലെ അല്‍മന ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ വെച്ചായിരുന്നു അന്ത്യം.

പരേതരായ ബാവുണ്ണി മൂപ്പൻ, ഫാത്വിമ ദമ്പതികളുടെ മകനാണ്. 28 വർഷമായി സൗദിയിൽ പ്രവാസിയായ ബഷീർ ബിൻസാഗർ കമ്പനിയിൽ സെയിൽസ്‍മാനായിരുന്നു. ഖോബാർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വൈസ് പ്രസിഡൻറും സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി അംഗവുമായിരുന്നു. കെ.എം.സി.സി പ്രവർത്തകനുമായിരുന്നു. 

ഭാര്യ: സൗദാബി, മക്കൾ: റമിദ ഫാത്വിമ, റിസ്വാൻ ബഷീർ, റിദ ഫാത്വിമ. മൃതദേഹം തുഖ്ബയിൽ ഖബറടക്കുന്നതിന് വേണ്ട നിയമ നടപടികൾക്ക് കെ.എം.സി.സി വെൽഫയർ വിഭാഗം രംഗത്തുണ്ട്. ഇഖ്ബാൽ ആനമങ്ങാട്, സിറാജ് ആലുവ, ഹബീബ് പൊയിൽതൊടി, ഷാജഹാൻ പുല്ലിപ്പറമ്പ്, സിദ്ദീഖ് പാണ്ടികശാല എന്നിവർ നിയമ നടപടികൾക്കുള്ള ജോലികൾ ചെയ്തുവരുന്നു. അൽഖോബാറിലെ മത സാമൂഹിക രംഗത്ത് സജീവമായിരുന്ന ബഷീറിന്റെ വേർപാടിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി അനുശോചിച്ചു.

click me!