Latest Videos

സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് യുഎഇ നേതാക്കള്‍; ബുര്‍ജ് ഖലീഫ ഇന്ന് ദേശീയ പതാകയുടെ വര്‍ണങ്ങളണിയും

By Web TeamFirst Published Aug 15, 2020, 7:30 PM IST
Highlights

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബുര്‍ജ് ഖലീഫ ഇന്ന് രാത്രി ഇന്ത്യന്‍ ദേശീയ പതാകയുടെ വര്‍ണങ്ങളണിയും. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചര്‍ കോണ്‍സുല്‍ നീരജ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ്: സ്വാതന്ത്ര്യ ദിനത്തില്‍ അഭിനന്ദനമറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സന്ദേശമയച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവരും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സ്വാതന്ത്ര്യ ദിന സന്ദേശങ്ങളയച്ചു.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബുര്‍ജ് ഖലീഫ ഇന്ന് രാത്രി ഇന്ത്യന്‍ ദേശീയ പതാകയുടെ വര്‍ണങ്ങളണിയും. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചര്‍ കോണ്‍സുല്‍ നീരജ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്. രാത്രി 8.45നായിരിക്കും ലോകത്തിലെ ഏറ്റവും ഉയരും കൂടിയ കെട്ടിടത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ദൃശ്യമാകുന്നത്.

click me!