
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. പാലക്കാട് കല്ലടിക്കോട് സ്വദേശി പറക്കാട് അബ്ദുൽ ലത്തീഫ് വാവു ബാവ (51) സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ മരിച്ചു. രാവിലെ അൽ ഖോബാർ റാക്കയിലെ താമസ സ്ഥലത്ത് വെച്ച് കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്തുള്ള അൽ സലാമ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അൽ ഖോബാറിലെ ഇൻറർ റെൻറ് എ കാർ കമ്പനിയിൽ 17 വർഷമായി ടാക്സി ഡ്രൈവർ ആയിരുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനാവശ്യമായ ഔദ്യോഗിക നടപടി ക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിെൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു. പിതാവ്: ബാവ, മാതാവ്: നൂർജഹാൻ, ഭാര്യ: റഹ്‌ജാനാത്ത്, മക്കൾ: സാലിഹ, മുബഷിറ, അബ്ദുൽ ബാസിത്ത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam