സൗദി അറേബ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Jul 23, 2026, 05:45 PM IST
saudi death

Synopsis

സൗദി അറേബ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും.

റിയാദ്: പാലക്കാട് അകത്തേത്തറ അംഗവൽപറമ്പ് കണക്കരപ്പള്ളിയൽ ഗിരീഷ് ചന്ദ്രദാസ് (55) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.

മാതാവ്: ശാരദ, ഭാര്യ: രേഖ, മകൻ: അഭിരാം. മൃതദേഹം നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളൻറിയറുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടുത്ത ചൂടും പൊടിക്കാറ്റും, താപനില 50 ഡിഗ്രിയിലേക്ക്; കുവൈത്തിൽ ഉഷ്ണക്കാറ്റ് വീശിയടിക്കുന്നു
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, മൂന്ന് പ്രവാസികൾ അറസ്റ്റിൽ; ആറ് കിലോയിലധികം ലഹരിമരുന്ന് പിടിച്ചെടുത്തു