
റിയാദ്: സൗദി അറേബ്യയിൽ മുനിസിപ്പാലിറ്റി കരാർ തൊഴിലാളിയായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ റഫിയയിലെ ലഹാബയിലെ മുനിസിപ്പാലിറ്റിക്ക് കീഴിൽ കരാർ ജോലികളെടുത്ത് ചെയ്തിരുന്ന മലപ്പുറം കാടാമ്പുഴ പിലാത്തറ സ്വദേശി കുന്നത്തൊടി കുഞ്ഞികമ്മു മകൻ മുഹമ്മദ് കുട്ടി (55) ആണ് മരിച്ചത്.
20 വർഷമായി ലഹാബയിൽ മുനിസിപ്പാലിറ്റിക്ക് കീഴിൽ നിർമാണ കരാർ ജോലികൾ ചെയ്യുകയായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: സാഹിറ, ഇബ്രാഹിം, നുസൈബ, സാദിഖ് അലി. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി വ്യാഴാഴ്ച റഫിയ സൂഖിലെ മസ്‌ജിദിൽ ജനാസനമസ്കാരം നിർവഹിച്ച ശേഷം റഫിയ മഖ്ബറയിൽ ഖബറടക്കി. ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി റഫീഖ് കുറിഞ്ചിലക്കാട്, ശഫീഖ് കൊല്ലം, സാമൂഹിക പ്രവർത്തകൻ മുജീബ് ബീമാപ്പള്ളി എന്നിവർ ഖബറടക്ക നടപടികൾക്ക് നേതൃത്വം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam