
റിയാദ്: ഇഖാമ, തൊഴിൽ നിയമങ്ങൾ ലംഘിച്ച നിരവധി വിദേശികൾ കഴിഞ്ഞ ദിവസങ്ങളിൽ റിയാദിൽ പിടിയിലായി. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 21 പേരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. പിടിയിലായതിൽ കൂടുതൽ പേരും സ്‌പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്ത ഹൗസ് ഡ്രൈവർ വിസക്കാരാണ്.
പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ മറ്റ് 19 നിയമ ലംഘനങ്ങളും കണ്ടെത്തി. സൗദി ജീവനക്കാർക്ക് ഹെൽത്ത് ഇൻഷുറൻസ് ഏർപ്പെടുത്താതിരിക്കൽ, ഗാർഹിക തൊഴിലാളികളെ ജോലിക്കുവെയ്ക്കൽ, ചരക്കുഗതാഗത മേഖലയിൽ സ്‌പോൺസർക്ക് കീഴിലല്ലാതെ സ്വന്തം നിലക്ക് ജോലി ചെയ്യൽ എന്നീ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
പഴയ ബിൻ ഖാസിം ഹറാജ്, അൽഥുമൈരി സൂഖ്, ദക്ഷിണ റിയാദിലെ മറ്റൊരു വാണിജ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനകൾ നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam