
മസ്‌കറ്റ്: മസ്‌കത്ത് ഡ്യൂട്ടി ഫ്രീ നടത്തിവരുന്ന ക്യാഷ് ആന്റ് കാര്‍ നറുക്കെടുപ്പില്‍ ഇത്തവണ വിജയികളായി പ്രവാസി മലയാളികള്‍. മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് അധികൃതര്‍ സമ്മാനങ്ങള്‍ കൈമാറി. മലപ്പുറം തിരൂര്‍ സ്വദേശി മുജീബുറഹ്മാന്‍ 100,000 ഡോളറും കൊല്ലം പാരിപ്പള്ളി സ്വദേശി നന്ദകുമാര്‍ നാരായണ കുറുപ്പ് ലെക്സസ് കാറും സ്വന്തമാക്കി.
കഴിഞ്ഞ ആഴ്ച മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ തെരഞ്ഞെടുത്തത്. മസ്‌കത്ത് നഗരസഭാ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു നറുക്കെടുപ്പ്. മുന്‍കാലങ്ങളിലും മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളികള്‍ വിജയികളായിട്ടുണ്ട്. ഡ്യൂട്ടി ഫ്രീ ഉപഭോക്താക്കളില്‍ 60 ശതമാനം കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണെന്നും അധികൃതര്‍ പറഞ്ഞു.
നറുക്കെടുപ്പില്‍ ലഭിച്ച സമ്മാന തുകയില്‍ നിന്ന് 50 ശതമാനം വൃദ്ധസദനത്തിനായി നീക്കിവെക്കുമെന്ന് മലപ്പുറം സ്വദേശി മുജീബ് പറഞ്ഞു. ഇടുക്കിയില്‍ ഒരു വൃദ്ധസദനം ആരംഭിക്കുവാനാണ് ആലോചിക്കുന്നതെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു. സമ്മാന തുക ഇത്തരം പ്രവൃത്തികള്‍ക്കായി നീക്കിവെക്കുന്നത് സന്തോഷകരമാണെന്നും അതിന് മനസ്സ് കാട്ടിയ മുജീബിനെ മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റോബ് മാരിയറ്റ് അഭിനന്ദിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam