ആശുപത്രിയില്‍ ചികിത്സക്ക് പോയ പ്രവാസി മലയാളിയെ കാണാനില്ലെന്ന് പരാതി

Published : Jun 09, 2020, 02:11 PM IST
ആശുപത്രിയില്‍ ചികിത്സക്ക് പോയ പ്രവാസി മലയാളിയെ കാണാനില്ലെന്ന് പരാതി

Synopsis

റിയാദിലെ ശുമൈസി ആശുപത്രിയിൽ ചികിത്സ തേടി പോയതായിരുന്നു. അതിന് ശേഷം ഇദ്ദേഹത്തെകുറിച്ചു യാതൊരു വിവരവുമില്ല. 

റിയാദ്: സുഖമില്ലാതെ ആശുപത്രിയിൽ പോയ മലയാളിയെ റിയാദിൽ കാണാതായെന്ന് പരാതി. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയും റിയാദിലെ അൽമുഹൈദിബ് കമ്പനിയിലെ ഡ്രൈവറുമായ തളിക്കളം മുഹമ്മദിനെയാണ് (സൈദു, -57) മെയ് 27 മുതൽ കാണാതായത്. 

കാണാതായ ദിവസം റിയാദിലെ ശുമൈസി ആശുപത്രിയിൽ ചികിത്സ തേടി പോയതായിരുന്നു. അതിന് ശേഷം ഇദ്ദേഹത്തെകുറിച്ചു യാതൊരു വിവരവുമില്ല. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ സഗീർ അന്താരത്തറ (0502288045), അനൂപ് (0502325473, 0564498898) എന്നിവരെ ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി വായനയുടെ വസന്തകാലം, ജിദ്ദയിൽ അന്താരാഷ്ട്ര പുസ്തക മേളക്ക് തുടക്കം
ന്യൂസിലാൻഡിൽ നിന്നുള്ള ശീതീകരിച്ച മാംസം ഓസ്‌ട്രേലിയൻ ലേബലിൽ വിറ്റതായി കണ്ടെത്തൽ; ഇറച്ചിക്കട അടച്ചുപൂട്ടി, നിയമനടപടിയുമായി കുവൈത്ത്