സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Dec 29, 2025, 07:10 PM IST
keralite died in bahrain

Synopsis

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പ്രഭാത ഭക്ഷണവുമായി എത്തിയ സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടർന്ന് മുറി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

റിയാദ്: സൗദിയിൽ നിന്ന് ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ പോയ കൊല്ലം പള്ളിക്കൽ വേളമാനൂർ സൗപർണികയിൽ ശശി കുമാർ (61) മരിച്ചു. ശനിയാഴ്ച പുലർച്ചെ നാലോടെ ഹൃദയാഘാതം മൂലമാണ് അന്ത്യം. മരണസമയത്ത് റൂമിൽ മറ്റാരും ഉണ്ടായിരുന്നില്ല.

പ്രഭാത ഭക്ഷണവുമായി എത്തിയ സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടർന്ന് ഹോട്ടൽ റിസപ്‌ഷനിൽ ബന്ധപ്പെട്ട് മുറി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിങ് ഫഹദ് ആശുപത്രി, സൗദി കാറ്ററിങ് കമ്പനി എന്നിവിടങ്ങളിൽ ഉൾപ്പെടെ 30 വർഷമായി ദമ്മാമിലും ജുബൈലിലുമായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി ഗാട്കോ കമ്പനിയുടെ കീഴിൽ സാറ്റോർപ്പ് ട്രാൻസ്‌പോർട്ടേഷൻ ഡിപ്പാർട്മെൻറിലെ ജീവനക്കാരനായിരുന്നു. കേരള സർക്കാർ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന സൗമ്യയാണ് ഭാര്യ. മക്കൾ: ദേവിക, ദേവർഷ്. മൃതദേഹം ബഹ്‌റൈൻ സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ്മയ ലോകത്തിന്‍റെ കവാടം റിയാദിൽ ബുധനാഴ്ച തുറക്കും
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പണമടയ്ക്കലുകൾക്ക് അധിക ചാർജ് ഈടാക്കുന്നത് നിരോധിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്