മലയാളി വൈദികന്‍ ജര്‍മ്മനിയില്‍ തടാകത്തില്‍ മുങ്ങി മരിച്ചു

By Web TeamFirst Published Jun 23, 2022, 8:20 PM IST
Highlights

മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് രക്ഷാപ്രവര്‍ത്തക സംഘം ബുധനാഴ്ച വൈകിട്ടോടെ മൃതദേഹം പുറത്തെടുത്തത്.

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ മലയാളി വൈദികന്‍ മുങ്ങി മരിച്ചു. ചെറുപുഷ്പ സഭയുടെ ആലുവ സെന്റ് ജോസഫ്‌സ് പ്രവിന്‍സ് അംഗമായ ഫാ. ബിനു കുരീക്കാട്ടില്‍ (ഡൊമിനിക് 41) ആണ് റേഗന്‍സ്ബുര്‍ഗില്‍ തടാകത്തില്‍ മുങ്ങി മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് ബവേറിയയിലെ ഷ്വാര്‍സാഹ് ജില്ലയിലുള്ള മൂര്‍ണര്‍ തടാകത്തിലായിരുന്നു അപകടം ഉണ്ടായത്. തടാകത്തിലൂടെ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് രക്ഷാപ്രവര്‍ത്തക സംഘം ബുധനാഴ്ച വൈകിട്ടോടെ മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മ്യൂണിക്കിലെ സ്വകാര്യ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. 

പ്രവാസി മലയാളി ഹൃദയാഘാതം മൂലം താമസസ്ഥലത്ത് മരിച്ചു

അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി മൂന്നാറിൽ കുഴഞ്ഞുവീണ് മരിച്ചു 

റിയാദ്: അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സൗദി അറേബ്യയിലെ റിയാദ് ബദിയയിൽ ബിസിനസ് നടത്തിയിരുന്ന കൊല്ലം ഓയൂർ സ്വദേശി സജ്ജാദ് (45) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്കു പോയ അദ്ദേഹം മൂന്നാറിൽവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 

ഓയൂർ പയ്യക്കോട് പ്ലാവില വീട്ടിൽ പരേതനായ മുഹമ്മദ് ഉസ്മാന്റെ മകനാണ്. റിയാദിൽ മുസാമിയ, സുലൈ, ബദിയ ഭാഗങ്ങളിൽ നിരവധി ബിസിനസ് സംരഭങ്ങൾ സജ്ജാദ് നടത്തിയിട്ടുണ്ട്. ഒരു മാസം മുൻപാണ് അവധിക്ക് നാട്ടില്‍ പോയത്. നാട്ടിലും റിയാദിലും സാമൂഹ്യ പ്രവർത്തന രംഗത്തും സജ്ജാദ് സജീവമായിരുന്നു. റിയാദ് നവോദയയുടെ മുൻ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. പരേതയായ സൈനബയാണ് മാതാവ്. ഭാര്യ: സുബി, മക്കൾ വിദ്യാർത്ഥികളായ ആസിഫ്, അൻസിഫ്, അംന. സഹോദരങ്ങൾ: സിദ്ധീഖ്, സലീന, ബുഷ്‌റ. 

click me!