അയര്‍ലന്‍ഡില്‍ മലയാളി വൈദികന് കുത്തേറ്റു

Published : Nov 01, 2022, 11:52 AM ISTUpdated : Nov 01, 2022, 12:04 PM IST
അയര്‍ലന്‍ഡില്‍ മലയാളി വൈദികന് കുത്തേറ്റു

Synopsis

വാട്ടര്‍ഫോര്‍ഡിലെ ആര്‍ഡ്കീന്‍ ഏരിയയിലെ വൈദികന്‍റെ താമസസ്ഥലത്താണ് ആക്രമണം ഉണ്ടായത്.

ലണ്ടന്‍: അയര്‍ലന്‍ഡില്‍ മലയാളി വൈദികന് നേരെ ആക്രമണം. വാട്ടര്‍ഫോര്‍ഡിലാണ് സംഭവം. വാട്ടര്‍ഫോര്‍ഡ് ജനറല്‍ ആശുപത്രിയിലെ ചാപ്ലിന്‍കൂടിയായ മലയാളി വൈദികന്‍ ഫാദര്‍ ബോബിറ്റ് തോമസിനാണ് അക്രമിയുടെ കുത്തേറ്റത്. പരിക്കേറ്റ ഫാ. ബോബിറ്റ് തോമസ് വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഞായറാഴ്ചയാണ് ആക്രമണം ഉണ്ടായത്. വാട്ടര്‍ഫോര്‍ഡിലെ ആര്‍ഡ്കീന്‍ ഏരിയയിലെ വൈദികന്‍റെ താമസസ്ഥലത്താണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഇരുപതുകാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. വയനാട് മാനന്തവാടി സ്വദേശിയാണ് ഫാ. ബോബിറ്റ്. 

Read More -  യുഎഇയില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടം; രണ്ട് മലയാളികള്‍ മരിച്ചു

ബഹ്റൈനില്‍ പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

മനാമ: ബഹ്റൈനില്‍ പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ചെന്നിത്തല സ്വദേശി വിനോദ് കുമാര്‍ പിള്ള (36) ആണ് മരിച്ചത്. അല്‍ മൊയ്യാദ് കമ്പനിയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് ബി.ഡി.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയില്‍ കഴിഞ്ഞുവരവെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Read More -  പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്തില്‍ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി:കുവൈത്തിലെ വഫ്ര മേഖലയിലെ ഒരു ഫാമിൽ ജോലി ചെയ്തുകൊണ്ടിരുന്ന ബസ് ഡ്രൈവർ 11 കെ.വി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. വഫ്ര കാർഷിക മേഖലയായ റോഡ് 400 ലെ 11 കെ.വി ഓവർഹെഡ് ലൈനിലാണ് അപകടം ഉണ്ടായത്. പാകിസ്ഥാൻകാരനായ പ്രവാസിയാണ് മരിച്ചതെന്ന് അറബ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ കുവൈത്തി വൈദ്യുതി മന്ത്രാലയം മരണപ്പെട്ടയാൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് പ്രസ്താവനയിൽ അറിയിച്ചു. എമർജൻസി സംഘങ്ങളുടെ നേതൃത്വത്തില്‍ എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അംഖാര സ്‌ക്രാപ്പ് യാർഡിൽ വൻ സുരക്ഷാ പരിശോധന, താമസനിയമ ലംഘകർ ഉൾപ്പെടെ 34 പേർ പിടിയിൽ
ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി