യുഎഇയിൽ ഇന്ധന വില ഉയര്‍ന്നു; പെട്രോളിനും ഡീസലിനും വില കൂടി

Published : Nov 01, 2022, 09:39 AM ISTUpdated : Nov 01, 2022, 09:43 AM IST
യുഎഇയിൽ ഇന്ധന വില ഉയര്‍ന്നു; പെട്രോളിനും ഡീസലിനും വില കൂടി

Synopsis

സൂപ്പർ 98 വിഭാഗത്തിലുള്ള പെട്രോൾ ലിറ്ററിനു 39 ഫിൽസ് വർധിച്ചു മൂന്ന് ദിർഹം 32 ഫിൽസ് ആയി. 2.85 ദിർഹമായിരുന്ന ഇ പ്ലസ് പെട്രോളിന് 3.13 ദിർഹമായിരിക്കും നവംബർ മാസത്തെ നിരക്ക്.

അബുദാബി: യുഎഇയിൽ ഇന്ധന വില വർധിപ്പിച്ചു. സ്പെഷ്യൽ പെട്രോൾ ലിറ്ററിന് 28 ഫിൽസ് ആണ് വർധിപ്പിച്ചത്. ഇതോടെ സ്പെഷ്യൽ പെട്രോളിന്റെ വില രണ്ട് ദിർഹം 92 ഫിൽസിൽ നിന്ന് മൂന്നു ദിർഹം 20 ഫിൽസ് ആയി. 

സൂപ്പർ 98 വിഭാഗത്തിലുള്ള പെട്രോൾ ലിറ്ററിനു 39 ഫിൽസ് വർധിച്ചു മൂന്ന് ദിർഹം 32 ഫിൽസ് ആയി. 2.85 ദിർഹമായിരുന്ന ഇ പ്ലസ് പെട്രോളിന് 3.13 ദിർഹമായിരിക്കും നവംബർ മാസത്തെ നിരക്ക്. ഡീസലിന്റെ വിലയിൽ 25 ഫിൽസ് ആണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഡീസൽ വില 3.76 ദിർഹത്തിൽ നിന്ന് നാലു ദിർഹം ഒരു ഫിൽസ് ആയി. തുടർച്ചയായി നാലു മാസം വില കുറച്ച ശേഷമാണ് യുഎഇയിൽ ഇന്ധന വില വർധിപ്പിക്കുന്നത്. 2015 ല്‍ വില നിയന്ത്രണം എടുത്ത് കളഞ്ഞ ശേഷം ഈ ജൂലൈ മാസമാണ് ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. 2020ല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ധന വില മരവിപ്പിച്ചിരുന്നു. 2021 മാര്‍ച്ച് മാസമാണ് ഈ നിയന്ത്രണങ്ങള്‍ നീക്കിയത്.

Read More - പ്രവാസികൾക്ക് ഇനി സ്വന്തം പേരിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങാം; റിയൽ എസ്റ്റേറ്റ് നിയമത്തില്‍ ഭേദഗതി

അതേസമയം 2022 നവംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് കഴിഞ്ഞ മാസത്തേക്കാള്‍ വില ഉയരും. ഒരു ലിറ്ററിന്  രണ്ട് റിയാലായിരിക്കും നവംബറിലെ വില. നിലവില്‍ ഇത് 1.95 ആണ്. സൂപ്പര്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ല. സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും ഒക്ടോബര്‍ മാസത്തെ വില തന്നെ തുടരും. ലിറ്ററിന് 2.10 റിയാലാണ് സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വില. ഡീസലിന് ലിറ്ററിന് 2.05 റിയാലാണ് ഒക്ടോബറിലെ വില. ഇതേ വില തന്നെ നവംബറിലും തുടരും. 

Read More -  നടുറോഡില്‍ വാഹനം കേടായാല്‍; യുഎഇയില്‍ കനത്ത പിഴ ലഭിക്കാതിരിക്കാന്‍ ചെയ്യേണ്ടത്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം