വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയ മലയാളി വയോധിക നിര്യാതയായി

Published : Mar 28, 2020, 11:28 PM IST
വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയ മലയാളി വയോധിക നിര്യാതയായി

Synopsis

റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ ഖബറടക്കാൻ നടപടിക്രമങ്ങള്‍ പുർത്തീകരിക്കാൻ കെ.എം.സി.സി ജീവകാരുണ്യ ചെയർമാൻ സിദ്ദീഖ് തുവ്വൂര്‍ നേതൃത്വം നൽകുന്നു.

റിയാദ്: വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയ മലയാളി വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം കരിയന്നൂര്‍  പട്ടന്മാര്‍തൊടി സ്വദേശി പരേതനായ അബുക്കയുടെ ഭാര്യ അയിഷ (65) ആണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. മകന്‍ നവാസിന്റെ റിയാദിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു അന്ത്യം. രണ്ട് മാസം മുമ്പാണ് സന്ദര്‍ശക വിസയിൽ എത്തിയത്. മക്കൾ: ബാബു റിയാസ് (യു.എ.ഇ), നവാസ് (റിയാദ്), സൂറൂര്‍, സീനത്ത്, റഹ്മത്ത്. മരുമക്കൾ: സിദ്ദീഖ് കരിയന്നൂര്‍, സൈതലവി എന്ന മണി. റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ ഖബറടക്കാൻ നടപടിക്രമങ്ങള്‍ പുർത്തീകരിക്കാൻ കെ.എം.സി.സി ജീവകാരുണ്യ ചെയർമാൻ സിദ്ദീഖ് തുവ്വൂര്‍ നേതൃത്വം നൽകുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ മുൻ എംപിമാർ ഉൾപ്പെടെ 25 പേർ ഭീകരവാദ പട്ടികയിൽ; ആസ്തികൾ മരവിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം
കുവൈത്തിൽ സംഘടിച്ചത് 400ലേറെ തൊഴിലാളികൾ; കടുത്ത നടപടിയുമായി അധികൃതർ, കാരണമായത് തൊഴിലുടമയുമായുള്ള തർക്കം