കൊറോണ വൈറസിന് കാരണം സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയതെന്ന് ശിയാ നേതാവ്

By Web TeamFirst Published Mar 28, 2020, 11:00 PM IST
Highlights

സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് മുഖ്തദ അല്‍ സദ്റന്റെ അനുയായികള്‍ അടുത്തിടെ ഒരു പള്ളിയില്‍ ഒത്തുചേര്‍ന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ട്വീറ്റ്. 

ബഗ്ദാദ്: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയതുകൊണ്ടാണ് ലോകം ഇപ്പോള്‍ കൊറോണ വൈറസ് വിപത്തിനെ നേരിടുന്നതെന്ന് ഇറാഖിലെ ശിയാ നേതാവ് മുഖ്തദ അല്‍ സദര്‍. അതുകൊണ്ടുതന്നെ ഈ നിയമം പിന്‍വലിക്കാന്‍ എല്ലാ സര്‍ക്കാറുകളോടും താന്‍ ആവശ്യപ്പെടുന്നതായും അദ്ദേഹം ശനിയാഴ്ച ട്വീറ്റ് ചെയ്തു.

സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് മുഖ്തദ അല്‍ സദ്റന്റെ അനുയായികള്‍ അടുത്തിടെ ഒരു പള്ളിയില്‍ ഒത്തുചേര്‍ന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ട്വീറ്റ്. കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കഴിഞ്ഞയാഴ്ച മുതല്‍ ഇറാഖില്‍ ലോക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ഇറാഖ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 506 പേര്‍ക്കാണ്  രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍തന്നെ 42 പേര്‍ മരിക്കുകയും ചെയ്തു.

click me!