
റിയാദ്: സൗദി അറേബ്യയിൽ മലിനജല ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. റിയാദിൽ നിന്ന് 200 കിലോമീറ്റര്‍ അകലെ ഹുത്ത സുദൈറില്‍ കോഴിക്കോട് താമരശ്ശേരി ഓമശ്ശേരി സ്വദേശി കാഞ്ഞിരപ്പറമ്പില്‍ മുനാസിര്‍ (24) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ടാങ്കര്‍ റോഡില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മുനാസിര്‍ മരിച്ചു. സമസ്ത കേരള ജംഇയത്തുൽ ഉലമ നേതാവ് നാസർ ഫൈസി കുടത്തായിയുടെ സഹോദര പുത്രനാണ് മുനാസിർ. തുമൈറില്‍ ജോലി ചെയ്യുന്ന മുസ്തഫയാണ് പിതാവ്. മാതാവ്: സറീന. ഫർഹത്ത് ജാബിൻ സഹോദരിയാണ്. അവിവാഹിതനാണ്.
മൃതദേഹം ഹുത്ത സുദൈറില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പിതാവിനെ സഹായിക്കുന്നതിന്
റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്, ഹുത്ത സുദൈര്‍ കെ.എം.സി.സി, തുമൈര്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam