യുഎഇയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങാന്‍ തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

By Web TeamFirst Published Aug 18, 2020, 1:18 PM IST
Highlights

തെല്‍ അവീവില്‍ നിന്ന് ദുബായിലേക്കും അബുദാബിയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മൂന്ന് മണിക്കൂര്‍ കൊണ്ട് ഇവിടങ്ങളില്‍ എത്തിച്ചേരാനാവും. 

തെല്‍ അവീവ്: യുഎഇയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള  കരാറിന്റെ ഭാഗമായി നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കൊവീഡ് വ്യാപനം കാരണം വെട്ടിച്ചുരുക്കിയ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് യുഎഇയിലേക്കുള്ള വിമാന സര്‍വീസിന്റെ കാര്യം അദ്ദേഹം വിശദീകരിച്ചത്.

തെല്‍ അവീവില്‍ നിന്ന് ദുബായിലേക്കും അബുദാബിയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മൂന്ന് മണിക്കൂര്‍ കൊണ്ട് ഇവിടങ്ങളില്‍ എത്തിച്ചേരാനാവും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ടൂറിസത്തിനും നിക്ഷേപത്തിനും വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി ഇസ്രയേലില്‍ നിന്നുള്ള പ്രതിനിധി സംഘം വരുന്ന ആഴ്ചകളില്‍ യുഎഇയിലെത്തുമെന്നാണ് സൂചന. എന്നാല്‍ കൊവിഡ് പ്രതിസന്ധി കൂടി കണക്കിലെടുത്തുകൊണ്ടാകും വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇരു രാജ്യങ്ങളുമിടയില്‍ ഞായറാഴ്ച മുതല്‍ ടെലിഫോണ്‍ ലൈനുകള്‍ തുറന്നു.

click me!