സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവാവ് ദുബൈയില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

By Web TeamFirst Published Aug 28, 2020, 11:50 PM IST
Highlights

വ്യാഴാഴ്ച വൈകുന്നേരം ഉല്ലാസ നൗകയില്‍ യാത്രയ്ക്ക് പോകുന്ന കാര്യം യാസീന്‍ ഇഖ്ബാലിനോട് പറഞ്ഞിരുന്നു. ദേരയിലേക്ക് പോകേണ്ട യാസീന്‍ വര്‍ഖയിലയിലേക്കാണ് പോയത്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത യാസീന്‍ ഉല്ലാസനൗകയില്‍ യാത്ര ചെയ്തു.

ദുബൈ: മലയാളി യുവാവിനെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി വട്ടോളി ബസാര്‍ കുളത്തിന്റെമീത്തല്‍ നാസറിന്റെ മകന്‍ മുഹമ്മദ് യാസീനെ(20)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ചില്‍ സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയ യാസീന്‍ പിതൃസഹോദരനായ ഇഖ്ബാലിനൊപ്പമായിരുന്നു താമസിച്ചിരുന്നത്.

വ്യാഴാഴ്ച വൈകുന്നേരം ഉല്ലാസ നൗകയില്‍ യാത്രയ്ക്ക് പോകുന്ന കാര്യം യാസീന്‍ ഇഖ്ബാലിനോട് പറഞ്ഞിരുന്നു. ദേരയിലേക്ക് പോകേണ്ട യാസീന്‍ വര്‍ഖയിലയിലേക്കാണ് പോയത്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത യാസീന്‍ ഉല്ലാസനൗകയില്‍ യാത്ര ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് യാസീന് സുഖമില്ലെന്ന് സുഹൃത്തുക്കള്‍ ഇഖ്ബാലിനെ അറിയിക്കുന്നത്.

നായിഫിലുള്ള സുഹൃത്തുക്കളുടെ താമസസ്ഥലത്തെത്തിയ ഇഖ്ബാല്‍ യാസീന്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഉല്ലാസനൗകയില്‍ പാട്ടുപാടി നൃത്തം ചെയ്യുന്നതിനിടെ തളര്‍ന്നുവീണെന്നാണ് സുഹൃത്തുക്കള്‍ ഇഖ്ബാലിനോട് പറഞ്ഞത്. അതേസമയം സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ഇഖ്ബാല്‍ പൊലീസിനെ സമീപിച്ചു. മൃതദേഹം ദുബൈ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: സാദിഖ. അഹ്‌സാന്‍, റസാന്‍ എന്നിവരാണ് സഹോദരങ്ങള്‍. 
 

click me!