അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം; നടുക്കം മാറാതെ മസ്‌കറ്റിലെ പ്രവാസി മലയാളികള്‍

By Web TeamFirst Published Nov 30, 2021, 12:41 PM IST
Highlights

മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു മറിയം സൂസന്‍. പന്ത്രണ്ടു വര്‍ഷവും ഇന്ത്യന്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം അഞ്ച്  മാസങ്ങള്‍ക്കു മുന്‍പാണ് മറിയം സൂസന്‍ അലബാമയിലേക്ക് മാതാപിതാക്കളോടൊപ്പം പോയത്.

മസ്‌കറ്റ്: അമേരിക്കയില്‍(USA) വെടിയേറ്റ് കൊല്ലപ്പെട്ട(shot dead) മാവേലിക്കര നിരണം സ്വദേശി മറിയം സൂസന്‍ മാത്യുവിന്റെ (Maryam Susan Mathew) മരണ വാര്‍ത്ത വളരെ ഞെട്ടലോടു കൂടിയാണ് മസ്‌കറ്റിലെ പ്രവാസി മലയാളികള്‍ അറിഞ്ഞത്. 1995 മുതല്‍ മസ്‌കറ്റിലെ ഒമാന്‍ ടെലികമ്യൂണിക്കേഷനില്‍ ജോലി ചെയ്തു വന്നിരുന്ന ബോബന്‍  മാത്യു തോമസിന്റെ ഏക പുത്രിയായിരുന്നു കൊല്ലപ്പെട്ട മറിയം  സൂസന്‍.

മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു മറിയം സൂസന്‍. പന്ത്രണ്ടു വര്‍ഷവും ഇന്ത്യന്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം അഞ്ച്  മാസങ്ങള്‍ക്കു മുന്‍പാണ് മറിയം സൂസന്‍ അലബാമയിലേക്ക് മാതാപിതാക്കളോടൊപ്പം പോയത്. പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന മറിയം സൂസന്‍ മാത്യുവിന്റെ മരണത്തില്‍ മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ രാജീവ് കുമാര്‍ ചൗഹാന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.  

അമേരിക്കയില്‍ മലയാളിപ്പെണ്‍കുട്ടി കൊല്ലപ്പെട്ടു; വെടിയുണ്ടകളെത്തിയത് സീലിങ് തുളച്ച്

മാതാവ് ബിന്‍സി മാത്യു 2002  മുതല്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്‍  കീഴിലുള്ള റോയല്‍ ആശുപത്രിയില്‍ നേഴ്സ് ആയി  ജോലി ചെയ്തു വരികയായിരുന്നു. 2020 ലാണ് ഇവര്‍ അമേരിക്കയിലേക്ക് തൊഴില്‍ സംബന്ധമായി കുടിയേറിയത്. കാല്‍  നൂറ്റാണ്ടിലേറെ മസ്‌കറ്റിലെ പ്രവാസ ജീവിതത്തിനു ശേഷമാണ് ബോബന്‍ മാത്യുവും കുടുംബവും അമേരിക്കയിലേക്ക് കുടിയേറ്റം നടത്തിയത്. മസ്‌കറ്റിലെ സാമൂഹിക രംഗത്ത്   സജീവ സാന്നിധ്യമായിരുന്നു ബോബന്‍ മാത്യുവിന്റേത്.

മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗം, മസ്‌ക്കറ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്‌സ് മഹാ ഇടവക സെക്രട്ടറി എന്നീ നിലകളില്‍ ബോബന്‍ മാത്യൂ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മഹാ ഇടവകയ്ക്ക് വേണ്ടി വികാരി ഫാദര്‍ : ടിജോ വര്ഗീസ്  ഐപ്പ്  അനുശോചനം അറിയിച്ചു. ബിമല്‍, ബൈസില്‍ എന്നീ രണ്ടു സഹോദരങ്ങളാണ് മറിയം സൂസനുള്ളത്.

click me!