നഴ്‌സുമാര്‍ക്ക് ഓണക്കോടി നല്‍കിയും ആദരിച്ചും 'റുസ്താഖ് മലയാളീസ്' ഓണാഘോഷം

By Web TeamFirst Published Aug 22, 2021, 8:57 AM IST
Highlights

ഈ മഹാവ്യാധിയുടെ കാലയളവില്‍ ആതുരസേവന രംഗത്ത് സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി അഹോരാത്രം ജോലിചെയ്യുന്ന റുസ്താഖിലെ 115 ഓളം നഴ്‌സുമാര്‍ക്ക് ഓണക്കോടി നല്‍കികൊണ്ട് റുസ്താഖ് മലയാളീസ്  ഈ വര്‍ഷത്തെ  ഓണാഘോഷം അവിസ്മരണീയമാക്കി.

മസ്‌കറ്റ്: 'റുസ്താഖ് മലയാളീസ്' ഈ വര്‍ഷത്തെ ഓണാഘോഷം 'ആഘോഷങ്ങളില്ലാതെ ആദരവോടെ' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ആതുരരംഗത്ത് സേവനമനുഷ്ഠിക്കുന്നവരെ ആദരിക്കുന്ന ചടങ്ങായിരുന്നു 'റുസ്താഖ് മലയാളീസ്' സമതി ഒരുക്കിയിരുന്നത് .

ഈ മഹാവ്യാധിയുടെ കാലയളവില്‍ ആതുരസേവന രംഗത്ത് സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി അഹോരാത്രം ജോലിചെയ്യുന്ന റുസ്താഖിലെ 115 ഓളം നഴ്‌സുമാര്‍ക്ക് ഓണക്കോടി നല്‍കികൊണ്ട് റുസ്താഖ് മലയാളീസ്  ഈ വര്‍ഷത്തെ  ഓണാഘോഷം അവിസ്മരണീയമാക്കി. നേഴ്‌സിങ് രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന നിഷ അനില്‍, അനു തോമസ് എന്നിവര്‍ക്ക് റുസ്താഖ് മലയാളീസ് കൂട്ടായ്മ സെക്രട്ടറി കുമാര്‍ കൊട്ടാരക്കരയും, പ്രസിഡന്റ് പ്രദീപ് നന്ദനവും ഓണപുടവകള്‍ കൈമാറി പദ്ധതി ഉദ്ഘാടനം നടത്തി. കൊവിഡ് പിടിപെട്ട്  മരണപ്പെട്ട സിസ്റ്റര്‍ രമ്യക്ക് റുസ്താഖ് മലയാളീസിന്റ അനുസ്മരനവും നടത്തുകയുണ്ടായി. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങുകള്‍ ക്രമീകരിച്ചിരുന്നത്.

 

click me!